ജോലി സമയം 12 മണിക്കൂർ, ലീവുമില്ല ഓഫുമില്ല, മാധ്യമ സ്ഥാപനങ്ങളിൽ തൊഴിൽ ചൂഷണവും പിരിച്ചുവിടലും വർധിച്ചിട്ടും കൈയും കെട്ടി പത്ര പ്രവർത്തക യൂണിയൻ

പുറമേ കാണുന്ന ഒരു മോഡിയും മാധ്യമ സ്ഥാപനങ്ങളുടെ ഉള്ളിൽ ഇല്ല. ചാനലുകളുടേയും മധ്യ നിരക്കാരും വാലറ്റക്കാരുമായ മാധ്യമ സ്ഥാപനങ്ങളുടെ അടുക്കളയിൽ തീ പുക പോലും ഉയരുന്നില്ല. പട്ടിണിയും വറുതിയും എന്ന പോലെ കാര്യങ്ങൾ. പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞതോടെ മലയാളത്തിലെ മാധ്യമ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്. പിരിച്ചു വിടലും വേതനം വെട്ടിക്കുറക്കലും പതിവായതോടെ മാധ്യമ പ്രവർത്തകർ പലരും പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുകയാണ്. വൻകിട മാധ്യമ സ്ഥാപനങ്ങൾ പോലും പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയപ്പോൾ ചെറുകിട സ്ഥാപനങ്ങൾ അടച്ചു പൂട്ടലിന്‍റെ വക്കിലായി. ഡിസംബറിൽ അടച്ചു പൂട്ടൽ പ്രഖ്യാപിച്ച തേജസിനു പിന്നാലെ മലയാള മാധ്യമ രംഗത്ത് വൻ അഴിച്ചുപണികൾ വരുമെന്നാണ് അണി‍യറ സംസാരം.

ചാനൽ രംഗത്തും പത്ര രംഗത്തും മാധ്യമ പ്രവർത്തകർ നിലവിൽ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. മുന്നറിയിപ്പില്ലാത്ത പിരിച്ചു വിടലുകളാണ് മാധ്യമ തൊഴിലാളികളെ ഇപ്പോൾ ഭീഷണിയിലാക്കുന്നത്. മിക്ക സ്ഥാപനങ്ങളും നഷ്ടം നികത്താൻ തൊഴിലാളികളെ പിരിച്ചു വിടുന്ന ലൈനിലാണ്. ഇതോടെ നൂറു കണക്കിനു കുടുംബങ്ങളാണ് വഴിയാധാരമായിക്കൊണ്ടിരിക്കുന്നത്. അതേസമയം മാധ്യമ പ്രവർത്തകർക്ക് വേണ്ടി ശബ്ദമുയർത്തേണ്ട കെയുഡബ്ലിയുജെ ഇക്കാര്യത്തിൽ തുടരുന്ന മൗനമാണ് മാധ്യമ പ്രവർത്തകരെയും ആശങ്കയിലാഴ്ത്തുന്നത്. സംഘടനയുടെ തലപ്പത്തുള്ളവർക്ക് പോലും തൊഴിൽ സ്ഥിരതയില്ലെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ മലയാള മാധ്യമ രംഗത്ത് ഒട്ടേറെ ചുഷണങ്ങളുണ്ടായിട്ടും സംഘടനയ്ക്ക് യാതൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ തേജസ് പത്രം അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും ചർച്ചകൾ നടത്തിയതല്ലാതെ ഫലപ്രദമായ നീക്കം നടത്താൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല.
ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെയും മെമ്പർഷിപ്പില്ലാത്ത മാധ്യമ പ്രവർത്തകർക്ക് നേരെയും ശത്രുതാ മനോഭാവത്തിൽ പെരുമാറുന്ന സംഘടനയാണ് സ്വന്തം അംഗങ്ങളെ പോലും സംരക്ഷിക്കാൻ ശേഷിയില്ലാത്തവരായി മാറുന്നത്.മിക്ക പത്രങ്ങളിലും മാധ്യമ പ്രവർത്തകരുടെ തൊഴിൽ സമയം വെട്ടിക്കുറച്ചു. പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പെടെ 12 മണിക്കൂറിലേറെയാണ് ഇപ്പോൾ തൊഴിൽ സമയം. ആളെണ്ണം കുറച്ചതോടെ ജോലി ഭാരവും മൂന്നിരട്ടിയായി. എന്നാൽ വേതന കാര്യത്തിൽ മാത്രം കമ്പനികളുടെ മെല്ലെപോക്കും

Top