മെഡിക്കല്‍ കോളേജ് മര്‍ദനം; പ്രതികള്‍ വയനാട്ടില്‍ സുഖവാസത്തില്‍

കോഴിക്കോട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ ഇനിയും പോലീസ് കണ്ടെത്തിയിട്ടില്ല. ആക്രമണം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കായി തിരച്ചില്‍ നടത്തുന്നുന്നാണ് പോലീസ് പറയുന്നത്. ഏഴ് പ്രതികളില്‍ അഞ്ച് പേര്‍ കീഴടങ്ങിയിരുന്നു.

ആറാം പ്രതിയായ കോഴിക്കോട് കോവൂര്‍ കരുങ്കുമ്മല്‍ വീട്ടില്‍ നിഖില്‍ സോമന്‍, ഏഴാം പ്രതി ജിതിന്‍ ലാല്‍ എന്നിവരാണ് ഇത് വരെ പോലീസ് പിടിക്കാത്ത പ്രതികള്‍. അതേസമയം പ്രതികള്‍ സുഹൃത്തുക്കളുടെയും പാര്‍ട്ടിക്കാരുടെയും സംരക്ഷണത്തില്‍ വയനാട്ടില്‍ സുഖവാസത്തിലാണെന്ന് പോലീസ് പറയുന്നു. ജിതിന്‍ ലാല്‍ ഈ മാസം 14ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

Loading...

ജാമ്യം പരിഗണിക്കുന്നത് 31 ലേക്ക് മാറ്റിയതിനെ തുടര്‍ന്ന് അത് വരെ ഒളിവില്‍ തുടരാനാണ് സാധ്യത. ഇവരുടെ വീടുകളും ബന്ധു വീടുകളും പോലീസ് നിരീക്ഷണത്തിലാണ്.