Loading...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു. വര്‍ക്കല എസ് ആര് കോളേജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജ്, തൊടുപുഴ അല്‍ അസ്ഹര്‍, പത്തനംതിട്ട മൗണ്ട് സിയോണ്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, വയനാട് ഡിഎം കോളേജ്, ഇടുക്കി മെഡിക്കല്‍ കോളേജ് എന്നിവയ്ക്കാണ് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചത്.
അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവേശനത്തിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. 150 സീറ്റുകള്‍ വീതമാണ് ഈ മെഡിക്കല്‍ കോളജുകളിലുള്ളത്. കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ നടപടി.
Loading...