കൊച്ചി: ജൂലൈ 25ന് നടക്കുന്ന അഖിലേന്ത്യ മെഡിക്കല്‍ പുന: പ്രവേശന പരീക്ഷക്ക് പർദ്ദയും മത ആചാരപ്രകാരവുമുള്ള വേഷം ധരിക്കാൻ 2 കുട്ടികളെ ഹൈക്കോടതി അനുവദിച്ചു. പരീക്ഷ കൺ ട്രോളർ പർദ്ദയും, മുഖം മൂടുന്ന വസ്ത്രങ്ങളും, നിരോധിച്ചിരുന്നു. കോപ്പിയടി തടയാനായിരുന്നു ഇത്.എന്നാൽ പർദ്ദധരിക്കുന്ന പെൺകുട്ടികൾക്ക് കോടതി ഉപാധികൾ വയ്ച്ചിട്ടുണ്ട്. പരീക്ഷതുടങ്ങുന്നതിനു അര മണിക്കൂർ മുമ്പ് ഇവർ പരീക്ഷാ ചുമതലയുള്ള വനിതാ ഇൻ വിജിലേറ്റമാർ മുമ്പാകെ ശരീര പരിശോധനയ്ക്ക് ഹാജരാകണം. പരിശോധനയിൽ ഇവർക്ക് അനുമതി കിട്ടിയാൽ മാത്രമേ മത വേഷങ്ങൾ ധരിച്ച് പരീകഷാ ഹാളിൽ കടത്തൂ.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം. എന്നാല്‍ വിധി ഹരജിക്കാര്‍ക്ക് മാത്രമാണ് ബാധകമെന്നും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Loading...