2 രൂപയുടെ കൈയ്യുറക്ക് 15 രൂപ, 8രൂപയുടെ മാസ്കിനു 30, മെഡിക്കൽ ഷോപ്പുകളിൽ ചൂഷണം

മഹാ രോഗം നാട് വിറപ്പിക്കുമ്പോൾ അതിന്റെ മറവിൽ ചൂഷണം നടത്തുകയാണ്‌ മെഡിക്കൽ ഷോപ്പുകാർ. മെഡിക്കൽ ഷോപ്പുകൾ തങ്ങളുടെ കൈവശത്തിലുള്ള മാസ്കിനും കൈയ്യുറക്കും തീവില ഈടാക്കുകയാണ്‌. ഒരവസരം വന്നപ്പോൾ നന്നായി ഇവർ ജനത്തേ പിഴിയുന്നു.  2 രൂപയുടെ കൈയ്യുറക്ക് 15 രൂപ, ഈ ദൃശ്യങ്ങളിൽ കാണുന്നത് മാസ്ക് വാങ്ങിയതിന്റെ ബില്ലാണ്‌. വെറും 8 രൂപ വിലയുണ്ടായിരുന്ന മാസ്കിനു ഇപ്പോൾ മെഡിക്കൽ ഷോപ്പുകാർ വാങ്ങിക്കുന്നത് 30 രൂപയാണ്‌. രോഗം വന്നാൽ അത് ചാകരയാക്കാനും ചൂഷണം ചെയ്യാനും മരുന്ന് കമ്പിനികൾ മുതൽ വീട്ടുമുറ്റത്തേ മെഡിക്കൽ ഷോപ്പ്കുകാർ വരെ ഉൾപെട്ട മരുന്ന മാഫിയകൾക്ക് ആവേശമാണ്‌.

കുണ്ടറ സ്വദേശിനി അമൃത കൊല്ലം AYATHIL MEDICALS നിന്നും MAsk വാങ്ങിയബില്ലാണിത്. 3 ഇരട്ടി വിലക്കാണ്‌ മാസ്കും കൈയ്യുറകളും ഇപ്പോൾ വില്ക്കുന്നത്. ടിഷ്യ്യൂവിനും, ഹാന്റ് വാഷിനും വരെ പലയിടത്തും ക്ഷാമവും വിലയും കൂടി.ഇന്ന് കേരളത്തിൽ കൊറോണ വൈറസ് പടർന്നു പിടിക്കുമ്പോൾ മെഡിക്കൽ സ്റ്റോർ ബിസിനസ്‌ ജനങ്ങളെ പിഴിഞ്ഞ് പൈസ ഉണ്ടാക്കുന്നു. ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കണം. മാത്രമല്ല തദ്ദേശ സ്വയം ഭരന സ്ഥാപനങ്ങൾക്കും കർസന നടപടി സ്വീകരിക്കാനും ലൈസൻസ് വരെ ഇത്തരം സ്ഥാപനങ്ങളുടെ റദ്ദ് ചെയ്യാനും സാധിക്കും.

Loading...

രോഗം റിപോർട്ട് ചെയ്ത റാന്നിയിൽ എല്ലാ മെഡിക്കൽ ഷോപിലും മാസ്ക്കുകൾ തീർന്നിരുന്നു. റാന്നിയിൽ മാസ്ക് കിട്ടാനില്ലാത്തതിനാൽ മാവേലിക്കര നിന്നാണ് എത്തിച്ചത്. 10 രൂപയ്ക്കു ലഭിച്ചിരുന്ന മാസ്കിന് 18 രൂപ വീതം നൽകിയാണ് സേവാഭാരതി വാങ്ങിയത്. അതായത് എല്ലായിടത്തും മാസ്ക് വില കൂട്ടി വിറ്റ് മെഡിക്കൽ ഷോപ്പുകാർ ചൂഷണം ചെയ്യുകയാണ്‌.

ഇതിനിടെ ഏറ്റവും പുതിയ വാർത്ത വന്നിരിക്കുന്നു. പത്തനംതിട്ടയിൽ വിവാഹങ്ങൾ മാറ്റി വയ്ക്കാൻ കലക്ടർ ആവശ്യപ്പെട്ടിരിക്കുന്നു. വിവാഹങ്ങൾ നടത്തിയേ മതിയാകൂ എന്ന നിലപാട് ഉള്ളവർ മത ചടങ്ങ് മാത്രമായി നടത്തുക. മറ്റുള്ളവരെയും ബന്ധുക്കളേയും വിളിച്ച് വിവാഹ സല്ക്കാരവും മറ്റും നടത്തരുത് എന്നും ജനങ്ങൾ സഹകരിക്കണം എന്നും കലക്ടർ ആവശ്യപ്പെട്ടു.രോഗം റിപോർട്ട് ചെയ്ത സ്ഥലങ്ങളിൽ മേഖലയിൽ ഈ സമയം നടത്താനിരിക്കുന്ന വിവാഹങ്ങൾ രണ്ടാഴ്ച മാറ്റിവയ്ക്കണമെന്നാണ്‌ അറിയിപ്പ് വന്നിരിക്കുന്നത്.രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ടയിലും സമീപപ്രദേശങ്ങളിലും കോവിഡ് മുന്‍കരുതല്‍ വസ്തുക്കള്‍ക്കും ക്ഷാമം. മാസ്കും ഹാന്‍ഡ് സാനിറ്റയ്സറും കിട്ടാനില്ല. എന്നാൽ വലിയ വിലവർധനയില്ലാതെ വസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ആശുപത്രികൾ കണ്ടെത്തി ഐസലോഷൻ വാർഡുകളും തുറക്കും. അതിനിടെ, ഇറ്റലിയിൽനിന്ന് എത്തിയ പന്തളം സ്വദേശിയെ വീട്ടിൽ നിരീക്ഷിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. 2–ാം തീയതിയാണ് ഇദ്ദേഹം നാട്ടിൽ വന്നത്. പത്തനംതിട്ടയിൽ 10 പേരെക്കൂടി ഐസലേഷൻ വാർഡിലേക്കു മാറ്റി. കുവൈറ്റിൽനിന്ന് എത്തി.

കൊറോണയുടെ തുടക്കത്തിൽ വില്ലൻ ചൈനയായിരുന്നു എങ്കിലും ഇപ്പോൾ കേരളത്തിനു വില്ലൻ ഇറ്റലിയായി മാറി. ഇറ്റലി പ്രവാസികളും അവരുടെ വരവും പോക്കും എല്ലാം ഇപ്പോൾ വലിയ ചർച്ചാ വിഷയം തന്നെയായിരിക്കുകയാണ്‌ നാടെങ്ങും.