ഡിപ്പാർട്ട്മെന്റ് മേധാവിയുടെ പീഡനത്തെ തുടർന്ന്, മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഛത്തീസ്​ഗഡ്: ഡിപ്പാർട്ട്മെന്റ് മേധാവിയുടെ പീഡനം സഹിക്കാനാവാതെ മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി. ഹരിയാനയിലെ രോഹ്തക്കിലുള്ള പോസ്റ്റ് ​ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്യാമ്പസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. കർണാടകയിലെ ധാർവാഡ് സ്വദേശിയായ ഒൻഗാർ(30) എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്.

വ്യാഴാഴ്ച രാത്രി ഹോസ്റ്റൽ മുറിയിലെ സീലിങ് ഫാനിലാണ് ഡോക്ടർ കൂടിയായ ഒൻഗാർ തൂങ്ങിമരിക്കുന്നത്. ഡിപ്പാർട്ട്മെന്റ് മേധാവിയുടെ പീഡനത്തെ തുടർന്നാണ് ഒൻഗാർ ആത്മഹത്യ ചെയ്തതെന്ന് രോഹ്തക് പൊലീസ് സ്റ്റേഷൻ മേധാവി കൈലാഷ് ചന്ദർ പറഞ്ഞു.

Loading...