കേരളത്തില് ബ്ലാക്ക് ഫംഗസിനുള്ള മരുന്നുകള് എത്തി,ചികിത്സയിലുള്ളത് 16 രോഗികള്

കോഴിക്കോട്: കൊവിഡിനൊപ്പം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ബ്ലാക്ക് ഫംഗസിന്‌റെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയില് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കേരളത്തില് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ് പലപ്പോഴായി. അതേസമയം കോഴിക്കോട് മെഡിക്കല് കോളേജില് താല്ക്കാലിക ആശ്വാസമായി മരുന്ന് എത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് 20 വയല് മരുന്ന് എത്തിച്ചിരിക്കുന്നത്.

ഞായറാഴ്ച മുതല് സംസ്ഥാനത്ത് മരുന്നിന് കടുത്ത ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലെ ഗോഡൗണിൽ നിന്നും ആഫോംടെറസിന്‍ എമല്‍ഷനും ആംഫോറെടസിനും എത്തിച്ചാണ് തിങ്കളാഴ്ച രോഗികൾക്ക് നൽകിയത്. നിലവിൽ 16 രോഗികളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.

Loading...