സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മെഡിറ്റേഷൻ ആന്റ് ബ്രീത്ത് വർക്ക്ഷോപ്പ്

ലോക് ഡൗൺ കാലത്തെ മുഷിപ്പും ആലസ്യവും മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി ഓൺലൈൻ മെഡിറ്റേഷൻ ആൻ്റ് ബ്രീത് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് വീട്ടിലിരുന്നു കൊണ്ട് തന്നെ യോഗ, പ്രാണായാമം, സുദർശനക്രിയ, ധ്യാനം, എന്നിവ ഓൺലൈനിലൂടെ പരിശീലിക്കുവാനുള്ള അവസരമാണ് ഒരുക്കുന്നത്. കൊറോണ ദുരിതകാലം വല്ലാത്ത മാനസിക പിരിമുറുക്കങ്ങൾ ആണ് മനുഷ്യമനസ്സുകളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇനിയെന്ത് എന്ന ചിന്ത അവനെ വല്ലാതെ അലട്ടുന്നു. കെട്ടിപ്പടുത്ത സാമ്രാജ്യങ്ങൾ എല്ലാം നഷ്ടപ്പെട്ടു പോകുന്നു എന്ന ആശങ്ക വല്ലാത്ത ആശയക്കുഴപ്പമാണ് മനുഷ്യരിൽ ഉണ്ടാക്കിയിരിക്കുന്നത് ഇതിനെല്ലാം മോചനവും പ്രതിവിധിയും ആണ് ഈ വർക്ഷോപ്പിൽ കൂടെ നൽകുന്നത്.ഈ മാസം 13 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ സൗകര്യപ്രദമായ വിവിധ ബാച്ചുകളിൽ ക്ലാസ്സുകൾ ഒരുക്കിയിട്ടുണ്ട്. 4 ദിവസത്തെ ഓൺലൈൻ പ്രോഗ്രാം നിങ്ങളെ ശക്തമായ താളാത്മക ശ്വസന പ്രക്രിയയായ സുദർശൻ ക്രിയ, പ്രാണായാമം കൂടാതെ യോഗ, ധ്യാനം, ദൈനംദിന ജീവിതത്തിനുള്ള പ്രായോഗിക ജ്ഞാനം എന്നിവ പഠിപ്പിക്കുന്നു

നിങ്ങൾ എന്താണ് പഠിക്കുക ധ്യാന, ശ്വസന ശില്പശാല, നിങ്ങൾ ആഗ്രഹിച്ച ജീവിതം, ആത്മവിശ്വാസത്തോടെ ജീവിക്കാൻ സഹായിക്കും.ജീവിത പ്രതിസന്ധികൾ അതിജീവിക്കാൻ സഹായിക്കും.

Loading...

ഗുണ ഫലങ്ങൾ എന്തൊക്കെ. 1, മാനസിക സമ്മർദ്ദം കുറയ്ക്കുന്നു. 2, ഉത്കണ്ഠയും വിഷാദത്തിൽ നിന്നും മോചനം. 3, സകരാത്മകത വർദ്ധിപ്പിക്കുന്നു

മന ശക്തി വർദ്ധിക്കുന്നതിലൂടെ 1, നിരാശ ഒഴിവാക്കാൻ സാധിക്കുന്നു.2, ക്ഷമാ ശീലം നേടിയെടുക്കാൻ സാധിക്കുന്നു. 3, ആശങ്കകൾ ഒഴിവാക്കാൻ സാധിക്കുന്നു.

ശരിയായ മനോഭാവം ഉണ്ടാകുന്നതിലൂടെ 1, മനസ്സിനെ നിയന്ത്രിക്കുവാനും 2, ശ്രദ്ധ (ഫോക്കസ്)മെച്ചപ്പെടുകയും 3, അനായാസമായി ധ്യാനിക്കുവാനും സാധിക്കുന്നു.

യോഗയിലൂടെ 1, ശരീര വഴക്കം മെച്ചപ്പെടുകയും2, ക്ഷീണം അകന്ന് ഊർജ്ജസ്വലത വർധിക്കുന്നു 3, പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നു.2020 മെയ് 13 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ നിങ്ങൾക്കായി സൗകര്യപ്രദമായ വിവിധ ബാച്ചുകളിൽ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നു. സമയക്രമവും രെജിസ്ട്രേഷൻ ലിങ്കുകളും ചുവടെ കൊടുക്കുന്നു.