എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർക്ക് ആവേശം; സന്തോഷമെന്ന് മീരാ ജാസ്മിൻ

സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് മീരാ ജാസ്മിൻ. കഴിഞ്ഞ ദിവസം മീരാ ജാസ്മിന് ദുബായ് ​ഗോൾഡൻ വിസ സമ്മാനിക്കുകയും ചെയ്തിരുന്നു. അതേസമയം സിനിമയിൽ സജീവമാകുന്നതിന്റെ സന്തോഷങ്ങളും പ്രതീക്ഷകളും പങ്കു വെക്കുകയാണ് താരം. ത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ലൊരു തുടക്കമാകുമെന്ന് കരുതുന്നുവെന്നും നടി വ്യക്തമാക്കി. യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മീര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയാണ് മീരാജാസ്മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്.

‘എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഉണ്ടാകും. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്’, മീര വ്യക്തമാക്കി.സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കടന്നു വന്ന് മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ​ നൽകിയ പ്രിയ നായികയാണ് മീര ജാസ്മിൻ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

Loading...