ആരാധകരെ ഉപയോഗിച്ച് വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുന്നു: കേരളത്തിലെ കള്ളക്കടത്ത് കേസിൽ സൂര്യക്കും കുടുംബത്തിനും ബന്ധം: തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ ഉത്തരവാദികൾ സൂര്യയും വിജയുമായിരിക്കുമെന്ന് മീര മിഥുൻ

പ്രമുഖർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഒറ്റ ലക്ഷ്യമാണ് ബിഗ് ബോസ് താരം മീര മിഥുനുള്ളത്. തമിഴ് സൂപ്പർ താരങ്ങളായ സൂര്യയ്ക്കും വിജയ്ക്കുമെതിരെയാണ് ഇത്തവണ മീര മിഥുന്റെ ആരോപണം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രജനികാന്തിനും നടി തൃഷയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മീര രം​ഗത്ത് എത്തിയിരുന്നു. മീര ഇപ്പോൾ വിജയ്ക്കും സൂര്യയ്ക്കുമെതിരായാണ് രംഗത്ത് വന്നിരിക്കുന്നത്.

വിജയ്, രജനികാന്ത് എന്നിവർ തനിക്കെതിരെ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തുവെന്നായിരുന്നു മീര മുൻപ് ആരോപണം ഉന്നയിച്ചിരുന്നത്. തൃഷ തന്റെ ഹെയർ സ്റ്റൈൽ അടിച്ചുമാറ്റിയെന്നുമായിരുന്നു മീര ആരോപിച്ചത്. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണ്. തനിക്ക് ലഭിക്കേണ്ട വേഷങ്ങൾ പലതും തൃഷ തട്ടിയെടുത്തതായും മീര ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇപ്പോൾ വിജയ് ക്കെതിരെയും സൂര്യക്കെതിരെയുമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുന്നുവെന്നും ഇത്തരം കാര്യങ്ങൾ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും മീര പറഞ്ഞു.

Loading...

അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണ്. കേരളത്തിലെ കള്ളക്കടത്ത് കേസിൽ സൂര്യക്കും കുടുംബത്തിനും ബന്ധമുള്ളതായും നടി പറയുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള അക്രമണത്തിന് പിന്നാലെയാണ് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ പൂർണ ഉത്തരവാദികൾ സൂര്യയും വിജയുമായിരിക്കുമെന്ന് മീര ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സൂര്യയ്ക്കും വിജയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ ഇരുവരുടെയും ആരാധകർ മീരയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു.