തൃ​ഷ, നി​ന​ക്കു​ള​ള അ​വ​സാ​ന മു​ന്ന​റി​യി​പ്പാ​ണ്: ഇ​നി ഇങ്ങനെ തുടർന്നാൽ വി​വ​രം അ​റി​യും: തൃഷയ്ക്കെതിരെ വെല്ലുവിളിയുമായി മീ​ര മി​ഥു​ൻ

ചെന്നൈ: നടി തൃ​ഷ​യ്ക്കെ​തി​രേ ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി​യും മു​ൻ ബി​ഗ് ബോ​സ് താ​ര​വു​മാ​യ മീ​ര മി​ഥു​ൻ. ത​ന്‍റെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്താണ് തൃഷ ഉപയോ​ഗിക്കുന്നതെന്നാണ് മീര മിഥുന്റെ അവകാശ വാദം. ത​ന്‍റെ ഹെ​യ​ർ സ്റ്റൈ​ലും മ​റ്റും തൃ​ഷ കോ​പ്പി​യ​ടി​ച്ച് ചി​ത്ര​ങ്ങ​ൾ സോഷ്യൽ മീഡിയയിൽ പോ​സ്റ്റ് ചെ​യ്യു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. ത​മി​ഴ്നാ​ട്ടി​ലെ ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലെ വി​വാ​ദ നാ​യി​ക​യാ​യി​രു​ന്നു മീ​ര.

“തൃ​ഷ, നി​ന​ക്കു​ള​ള അ​വ​സാ​ന മു​ന്ന​റി​യി​പ്പാ​ണ്. ഇ​നി ചി​ത്ര​ങ്ങ​ൾ ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചാ​ൽ വി​വ​രം അ​റി​യും. നി​ങ്ങ​ൾ​ക്ക​റി​യാം ഞാ​ൻ ഇ​തെ​ന്തു​കൊ​ണ്ടാ​ണ് പ​റ​ഞ്ഞ​തെ​ന്ന്. വ​ള​രാ​ൻ പ​ഠി​ക്കൂ.”. ട്വിറ്ററിലൂടെയാണ് മീര തൃഷയ്ക്ക് ഇങ്ങനെ താക്കീത് നൽകിയത്. എന്ത് തന്നെയാണെങ്കിലും മീരയുടെ ഇത്തരം വെല്ലുവിളിയെയും ഭീഷണിയോടും തൃ​ഷ ഇ​തു വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ തൃ​ഷ​യു​ടെ ആ​രാ​ധ​ക​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Loading...

എന്നാല്‍ മീരയ്ക്ക് തൃഷയോടുള്ള വൈരഗ്യത്തിന്‍റെ കാരണമായി കോളിവുഡില്‍ കേള്‍ക്കുന്ന കാര്യം രജനീകാന്ത് ചിത്രം പേട്ടയുമായി ബന്ധപ്പെട്ടതാണ്. 2019ല്‍ ഇറങ്ങിയ ഈ രജനീ ചിത്രത്തില്‍ തൃഷ അഭിനയിച്ച റോളില്‍ ആദ്യം പരിഗണിച്ചത് മീരയെയാണ്. പിന്നീട് ഇവരെ ഒഴിവാക്കിയാണ് തൃഷയെ നായികയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. എ​ട്ട് തോ​ട്ട​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മീ​ര മി​ഥു​ൻ ത​മി​ഴ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. സ​ഹ മ​ത്സ​രാ​ർ​ത്ഥി​യാ​യ ന​ട​ൻ ചേ​ര​നെ​തി​രെ ഇ​വ​ർ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണം പി​ന്നീ​ട് തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ താ​ര​ത്തെ പു​റ​ത്താ​ക്കി.