വിവസ്ത്രനായി ഒരു യുവാവ് ഇവരുടെ വാടക വീട്ടില്‍നിന്ന് ഇറങ്ങി ഓടുന്നത് കണ്ട നൗഫല്‍ നിയന്ത്രണം വിട്ട് മീരയെ കുത്തി ;കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

കോട്ടയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപത്തെ ഒരു ഹോട്ടലില്‍ വച്ചാണ് മീരയും നൗഫലും ആദ്യമായി കണ്ടു മുട്ടുന്നത്. ഹോട്ടലിലെ ബില്ലിങ്ങിലായിരുന്ന നൗഫല്‍ മീരയുമായി സൗഹൃദത്തിലാവുകയും പ്രണയത്തിലാവുകയും.പിന്നീട് ഒന്നിച്ചു ജീവിക്കന്‍ തീരുമാനമെടുക്കുകയുമായിരുന്നു പിന്നീട് ഇവര്‍ പോണേക്കരയിലെത്തെ വീട്ടില്‍ വീട്ടുടമസ്ഥരോട് ഭാര്യയും ഭര്‍ത്താവുമാണെന്നാണ് പറഞ്ഞി വീട് വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു.

നിയമപരമായി ഇവര്‍ വിവാഹിതരായിരുന്നില്ല. എന്നാല്‍ മീര മുന്‍പ് വിവാഹം കഴിക്കുകയും അതില്‍ ഒരു കുട്ടിയുമുണ്ടായിരുന്നു. ഇക്കാര്യം നൗഫലില്‍ നിന്നും മറച്ചുവയ്ക്കുകയായിരുന്നു. ആദ്യ വിവാഹം വേര്‍പെടുത്തിയതിന് ശേഷം മൂന്ന് വയസ്സുള്ള കുട്ടിയെ ഡേകെയറില്‍ ഏല്‍പ്പിച്ചതിന് ശേഷം കൊച്ചിയിലേക്ക് വന്നതാണ് മീര. വീട്ടില്‍ പറഞ്ഞിരുന്നത് സീരിയലില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നാണ്്്. എന്നാല്‍ കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് ഗേളായിയാണ് മീര ജോലിചെയ്തിരുന്നത്. അപ്പോഴാണ് നൗഫലുമായി പരിചയപ്പെടുന്നത് പരിചയപ്പെടുന്നത്. നൗഫലും വിവാഹം കഴിച്ച് ബന്ധം വേര്‍പെടുത്തിയിരുന്നു. ഇയാള്‍ക്കും രണ്ട് കുട്ടികളുണ്ട്.

Loading...

മരണം നടക്കുന്നതിന് തലേദിവസം ഒരു യുവാവ് വിവസ്ത്രനായി ഇവരുടെ വാടക വീട്ടില്‍നിന്ന് ഇറങ്ങി ഓടുന്നത് കണ്ട നൗഫല്‍ നിയന്ത്രണം വിട്ട് മീരയെ കുത്തിക്കൊല്ലുകയായിരുന്നു. ഇതിനു മുമ്പും പലരുമായി പുറത്തുകണ്ടതിനെ ബിനു ചോദ്യം ചെയ്തിരുന്നു ഒരിക്കല്‍ കയ്യാങ്കളിയില്‍ അവസാനിച്ച വഴക്ക് പൊലീസ് എത്തിയാണ് ഒത്തുതീര്‍പ്പാക്കിയത്

കഴിഞ്ഞ ദിവസമാണ് കോട്ടയം കൊടുങ്ങൂര്‍ വാഴൂര്‍ തൈത്തോട്ടം വീട്ടില്‍ യുവതിയുടെ മൃതദേഹം പൂര്‍ണ്ണ നഗ്‌നമായ നിലയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കട്ടിലിന് കീഴിലും യുവാവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സമീപത്ത് നിന്നും ഒരു കത്തിയും കണ്ടെത്തിയത് കൂടാതെ ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭ നിരോധിന ഉറകളും പൊലീസ് കണ്ടെടുത്തിരുന്നു. തൂങ്ങിമരിക്കുകയാണെന്ന് രാത്രിയോടെ നൗഫല്‍ വീട്ടുകാരെ വിളിച്ചു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ നാട്ടുകല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും അവിടെ നിന്നും എളമക്കര സ്‌റ്റേഷനിലേക്ക് വിവരം അറിയിക്കുകയുമായിരുന്നു.