തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല, വിമര്‍ശകരുടെ വായടപ്പിച്ച് മീര നന്ദന്‍

മലയാളികള്‍ക്ക് സുപരിചിതയാണ് മീര നന്ദന്‍. സംഗീത റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരം. ഇപ്പോള്‍ ആര്‍ ജെ ആയി തിളങ്ങുകയാണ് മീര. സോഷ്യല്‍ മീഡിയകളില്‍ അടുത്തിടെ മീര പങ്കുവെച്ച ചില ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിനെ വിമര്‍ശിച്ച് ചലര്‍ രംഗത്തുമെത്തി. ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഇപ്പോള്‍ മീര തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം.

തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തില്‍ പറഞ്ഞു. ”പണ്ടൊക്കെ പുറത്ത് പോകുമ്‌ബോള്‍ ആള്‍ക്കാര്‍ അടുത്ത് വന്ന് പറയും സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ, പിന്നെ ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടുവെന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയില്ലേ. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറി. രണ്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്.

Loading...

ആ ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ നെഗറ്റീവൊന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്തത്. ഞാന്‍ നോക്കുമ്‌ബോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാല്‍, വാര്‍ത്തകള്‍ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. ”എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്”. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്.

ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നത്?” മീര ചോദിക്കുന്നു.