രണ്ട് ദാമ്പത്തിക ജീവിതവും പരാജയം, ഭര്‍ത്താക്കന്മാരില്‍ നിന്നും നേരിടേണ്ടി വന്നത് തുറന്ന് പറഞ്ഞ് മീര വാസുദേവ്

ബ്‌ലെസി സംവിധാനം ചെയ്ത ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വാസുദേവ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഹിന്ദിയിലും തമിഴിലും അടക്കം നിരവധി സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു മീര. മലയാളം മിനിസ്‌ക്രീനിലൂ!ടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയാണ് നടി. ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മീര. തന്റെ രണ്ട് വിവാഹ ബന്ധങ്ങളും വേര്‍ പിരിയേണ്ടി വന്ന നടി തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പരാജയങ്ങളെ കുറിച്ചാണ് തുറന്ന് പറയുന്നത്. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മീര മനസ് തുറന്നത്.

‘വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു.’ താന്‍ ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യങ്ങളാണിവ എന്ന് പറഞ്ഞുകൊണ്ടാണ് മീര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Loading...

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മീരാ വാസുദേവ്. 2007 ല്‍ ജീവന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കനല്‍പൂവ് എന്ന സീരിയലിലെ പ്രകടനത്തിലൂടെ മീരയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് എത്തിയിരുന്നു. അതിന് മുമ്പ് ഹിന്ദിയിലും തമിഴിലും മീര സീരിയലുകള്‍ ചെയ്തിരുന്നു. പിന്നീടാണ് മീര സിനിമയിലെത്തുന്നത്.

മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയില്‍ മീര വാസുദേവ് അവതരിപ്പിച്ചത്. പക്വതയുള്ള ലേഖ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയത് മീര വാസുദേവാണ്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ എത്താത്തതെന്തു കൊണ്ടെന്ന് പറയുകയാണ് മീര വാസുദേവ്. ‘തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിു. പക്ഷേ എന്റെ പ്രധാന പ്രശ്‌നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല.

അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല’ മീര വാസുദേവ് പറഞ്ഞു.

ലേഖ എന്ന വീട്ടമ്മയുടെ വേഷത്തില്‍ തിളങ്ങാന്‍ മീരയ്ക്ക് സാധിച്ചെങ്കിലും വ്യക്തി ജീവിതത്തില്‍ കഥ നേരെ തിരിച്ചാണ്. രണ്ട് വിവാഹ ബന്ധങ്ങളും പരാജയപ്പെട്ടു. അതിനെക്കുറിച്ച് ഒരു പ്രമുഖമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മീര. ‘ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് പറയാം, വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല.

ആദ്യ ഭര്‍ത്താവില്‍നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു’ മീര വാസുദേവ് പറഞ്ഞു.