മോഹന്‍ലാലിനൊപ്പം തന്മാത്രയില്‍ നഗ്നയായി അഭിനയിച്ചതില്‍ മനസ്താപമില്ല, പ്രധാനം അഭിനയമാണ്

ബ്ലെസി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ്‌ലയാളത്തിലെ എക്കാലത്തെയും കുടുംബ ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലെസിയുടെ തന്മാത്രയില്‍ പരിപൂര്‍ണ്ണ നഗ്‌നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച നടിയാണ് മീര വാസുദേവ്. പിന്നീട് ഈ സീനിനെ പറ്റി നടി മീര വാസുദേവ് തന്നെ സംസാരിച്ചിരുന്നു. ഒരുപാട് നായികമാര്‍ ആ സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും ഒഴിവായിരുന്നു. എന്നാല്‍ തനിക്ക് ആ രംഗം ഒരു പ്രശ്‌നമായി തോന്നിയില്ല എന്നാണ് മീര വാസുദേവ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഷൂട്ടിംഗ് സമയത്ത് തന്നെ ഇക്കാര്യം താന്‍ സംവിധായകനോട് സംസാരിച്ചിരുന്നു എന്നാണ് മീര വാസുദേവ് വ്യക്തമാക്കുന്നത്.

ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു. സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് അന്ന് ചിത്രീകരണ സമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറയുന്നു. പ്രശസ്ത സിനിമയില്‍ നിന്ന് മറ്റ് നായികമാര്‍ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണെന്നും മീര പറഞ്ഞു.

Loading...