അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചു; പിന്നീടാണ് അതൊക്കെ അറിഞ്ഞത്; മീര വാസുദേവ് പറയുന്നു

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് മീര വാസുദേവ്. തന്മാത്രയില്‍ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീട് അത്തരം ശക്തമായ വേഷങ്ങള്‍ മീരയ്ക്ക് ലഭിച്ചില്ല. മുംബൈയിലെ പരസ്യ ലോകത്തു നിന്നും ആണ് മീര സിനിമയില്‍ എത്തുന്നത്. തന്മാത്രയ്ക്ക് ശേഷം എന്തുകൊണ്ടാണ് അത്രയും ശക്തമായ കഥാപാത്രങ്ങള്‍ തന്നെ തേടി വരാത്തത് എന്ന് വ്യക്തം ആക്കി ഇരിക്കുകയാണ് ഇപ്പോള്‍ മീര വാസുദേവ്.

‘തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല’-ഒരു മാഗസിന് നല്‍കിയ അഭിമുഖഖത്തിലാണ് മീര വാസുദേവ് മനസു തുറന്നത്.

Loading...

നേരത്തെ താരം നടത്തിയ പ്രസ്താവന ചര്‍ച്ചയായിരുന്നു. സിനിമാ രംഗത്തു എന്ന് മാത്രമല്ല എല്ലാ മേഖലകളിലും അരുതായ്മകള്‍ നടക്കുന്നെണ്ടെന്നു നടി മീരവാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചു പറ്റിയ താരമാണ് മീര. സിനിമ രംഗത്തെ അഡ്ജസ്റ്റ്‌മെന്റുകളെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് താരം.

സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.

വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

തന്മാത്ര എന്ന സിനിമയാണ് മീര വാസുദേവിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്കു സുപരിചതയാക്കിയത്. കുറഞ്ഞ കാലപരിധിക്കുള്ളില്‍ ഒരു നടന്റെ അമ്മയായും കാമുകിയായും അഭിനയിക്കാന്‍ കരളുറപ്പ് കാണിച്ച നടികൂടിയാണ് മീര. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ എന്ന ചിത്രത്തില്‍ ലാലിന്റെ 60 വയസ്സുള്ള ഭാര്യയും ഇര്‍ഷാദിന്റെ അമ്മയുമായി അഭിനയിച്ചതിനു പിന്നാലെ പായ്ക്കപ്പല്‍ എന്ന സിനിമയില്‍ മീര, ഇര്‍ഷാദിന്റെ കാമുകിയുമായി.