Opinion Top one news

മീശ നിരോധിക്കില്ല, ഇതെന്ത് സംസ്കാരം- സുപ്രീം കോടതി

ന്യൂഡല്‍ഹി: എസ്. ഹരീഷിന്റെമീശ നോവൽ എന്തിനു നിരോധിക്കണം എന്നും നിരോധിക്കണം എന്നു പറയുന്നത് എന്ത് സംസ്കാരം ആണെന്നും സുപ്രീം കോടതി.വിവാദമായ ചില ഭാഗങ്ങള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം മാത്രമല്ലേയെന്ന് സുപ്രീംകോടതി. വിവാദങ്ങളുടെ പേരില്‍ നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ല. ടീനേജ് കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് സാധ്യമല്ലേയെന്നും കോടതി ചോദിച്ചു. നോവല്‍  പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഈ പരാമര്‍ശം നടത്തിയത്.

ഐപിസി 292 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ ആകൂ. എന്നാല്‍ ഭാവനപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ അത് ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രണ്ടു പാരഗ്രാഫുകളുടെ പേരിലാണ് വിവാദമെന്ന് കേരള സർക്കാർ ബോധിപ്പിച്ചു. അതില്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറം ഹര്‍ജിയില്‍ മുഴുവന്‍ രാഷ്ട്രീയം തിരുകി കയറ്റിയിരിക്കുകയാണ്. രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ ഇപ്പോള്‍ കോടതി ഇടപെടരുതെന്നും കേരളം ആവശ്യപ്പെട്ടു.

രണ്ടു പാരഗ്രാഫുകള്‍ ഉയര്‍ത്തിക്കാട്ടി നോവല്‍ തന്നെ ചവറ്റുകൊട്ടയിലേക്ക് എറിയാനാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഇതെല്ലാം വിഷയമാക്കേണ്ടതുണ്ടോ എന്നായിരുന്നു ബഞ്ചിലുള്ള ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും നോവല്‍ നിരോധിക്കുന്നതിനെ എതിര്‍ത്തു. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിരുദ്ധമെന്നാണ്  കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിനെയും കേരളം, ഡല്‍ഹി എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളെയും മാതൃഭൂമി ആഴ്ചപ്പതിപ്പിനെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

 

Related posts

സോളാര്‍ കേസ് ; അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്ന് ഡിജിപി എ. ഹേമചന്ദ്രന്‍

കിലോയ്ക്കു 360 രൂപ, ഇന്ത്യന്‍ എംബസി നടപടികള്‍  ഇഴയുന്നു  ഗള്‍ഫ് രാജ്യങ്ങളില്‍ മൃതദേഹങ്ങള്‍ കെട്ടികിടക്കുന്നു

അത്ഭുത സിദ്ധിയുള്ള ഒരു യുവാവ് തന്റെ കഴിവുകളിലൂടെ വെളിപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്നു

pravasishabdam online sub editor

അട്ടപ്പാടിയിലെ ആദിവാസികളും മനുഷ്യരാണ് ഭരണകൂടത്തിന്‍റെ കൈയ്യിലെ കളിപ്പാട്ടമല്ല …!!

subeditor

പ്രളയദുരന്തം; നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം നാളെയെത്തും….

sub editor

തിരിച്ചടി അതിശക്തമായിരിക്കും, അത് ചെയ്ത് കഴിഞ്ഞേ വെളിപ്പെടുത്തൂ-കരസേനാ മേധാവി

subeditor

അടുത്തത് റഷ്യ, പുടിന്റെ തലവെട്ടും- എ.സ്, രാജ്യത്തെ തൊട്ടാല്‍ അരമണിക്കൂര്‍ കഴിയുമ്പോള്‍ ഐഎസ് ഭൂമുഖത്ത് കാണില്ല-പുടിൻ

Sebastian Antony

നിരോധനാജ്ഞയിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി ;സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി

കാശ്മീരിൽ 250ഓളം ഭീകരർ എത്തിയതായി റിപോർട്ട്; ഭീകരാക്രമണ മുന്നറിയിപ്പ്

subeditor

തീര്‍ന്നില്ല , സൗദിയില്‍ രണ്ടാം ഘട്ട അറസ്റ്റ് ഉടന്‍

pravasishabdam online sub editor

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ് , വി എസിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍

മക്ക മസ്ജിദ് സ്‌ഫോടനം; പ്രതികളെ വെറുതെ വിട്ട ജഡ്ജി മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ചു

subeditor12

ഭുതല മിസൈലുകൾ തൊടുക്കുന്ന ഇന്ത്യൻ പടക്കപ്പൽ മോർമുഗാവോ കടലിലിറക്കി

subeditor

കൊട്ടിയൂർ വനത്തിൽ മല ഇടിഞ്ഞ് ബാവലി പുഴയിലേക്ക് പതിച്ചു, പാലം തകർന്നു, നൂറുകണക്കിനാളുകളേ ഒഴിപ്പിക്കുന്നു

subeditor

ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി ഏറ്റുവാങ്ങിയ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ

subeditor

കേരള ലോട്ടറി നിർത്തി

subeditor

ഖത്തര്‍ ഉപരോധത്തിന് തിരശ്ശീല വീണേക്കും ; ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീറിന് ക്ഷണം

മുഖ്യമന്ത്രിക്കെതിരേ പാർട്ടിക്കുള്ളിൽ പടയൊരുക്കം,ശബരിമലയിൽ ഇടത് സർക്കാർ കുടുങ്ങും

subeditor