മഞ്ചു മുറിക്കകത്ത് കരയുമ്പോൾ ബാത്ത് റൂമിന്‍റെ സൈഡിൽ കാവ്യയുമായി ദിലീപ് സംസാരിച്ചു നിൽക്കുകയായിരുന്നു, ഇന്‍റർനാഷ്ണൽ ഹോട്ടലിൽ നടന്ന ഞെട്ടിക്കുന്ന സംഭവം

കൊച്ചി: നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ വീണ്ടും ഗുരുതര ആരോപണം. ലിബർട്ടി ബഷീറാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മീശമാധവൻ സിനിമയിൽ അഭിനയിക്കുമ്പോൾ കാവ്യയും ദിലീപും തമ്മിലുള്ള വഴിവിട്ട ബന്ധത്തെ കുറിച്ചാണ് ലിബർട്ടി ബഷീർ തുറന്നടിച്ചത്. മീശമാധവന്‍റെ 125ാം ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ താന്‍ ദൃക്‌സാക്ഷിയായ വിവരമാണ് അദ്ദേഹം വിശദീകരിച്ചത്.

എറണാകുളം ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ വച്ചായിരുന്നു പരിപാടി. രാത്രി 12 മണിയോടെയാണ് മുറിയില്‍ ഇരുന്ന് ദിലീപിന്‍റെ ആദ്യഭാര്യ കരയുന്നത് കണ്ടത്. അപ്പോള്‍ കിടക്കയില്‍ മകളും ഉണ്ടായിരുന്നു.എന്താണ് കരയുന്നതെന്ന് ചോദിച്ചപ്പോള്‍ ചേട്ടന്‍ പോയിട്ട് ഒരു മണിക്കൂറായി എന്നായിരുന്നു മറുപടി. അതു കഴിഞ്ഞാണ് ഞാന്‍ പുറത്ത് ദിലീപിനേയും കാവ്യയേയും കണ്ടത്. ബാത്ത് റൂമിന്‍റെ വശത്ത് നിന്ന് സംസാരിക്കുകയായിരുന്നു കാവ്യയും ദിലീപും.

ഭാര്യയെ വീട്ടില്‍ കൊണ്ടുചെന്ന് വിട്ടിട്ട് പോരെ ഇത് എന്ന് താന്‍ ചോദിച്ചു എന്നാണ് ബഷീര്‍ പറയുന്നത്. എന്നിട്ട് പുലരുവോളം സംസാരിച്ചോളാനും പറഞ്ഞത്രെ. ഇത് കേട്ട് രണ്ട് പേരും നിശബ്ദരായി നില്‍ക്കുന്ന രംഗം തന്‍റെ മനസ്സില്‍ ഇപ്പോഴും ഉണ്ടെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത് .