കൊച്ചി: മലയാളികളുടെ പ്രിയതാരം കാവ്യാമാധവന് പുതിയ കൂട്ടായി ആരാണെന്നല്ലേ? ശ്രീധര്‍. ഇക്കാര്യം പുറത്തു പറഞ്ഞത് മറ്റാരുമല്ല സാക്ഷാല്‍ കാവ്യാ മാധവന്‍ തന്നെയാണ്. അതും പരസ്യമായി ഫേസ് ബുക്കിലൂടെ. കാവ്യ മാധവന്റെ പുതിയ ഹൈദരാബാദി സുഹൃത്ത്! ദശാവതാരം സിനിമയിലെ ഏഴ് അടി ഉയരമുള്ള കമലാഹാസനെ അവതരിപ്പിച്ച ശ്രീധറുമൊത്തുള്ള ഫോട്ടോയ്ക്ക് അരലക്ഷം ലൈക്ക്.
‘ഉയരം കൂടുംതോറും ചായയുടെ മാത്രമല്ല, ചില സൗഹൃദ മധുരങ്ങളുടെയും സ്വാദ് കൂടാറുണ്ട്’… മലയാളികളുടെ പ്രിയ താരം കാവ്യമാധവന്‍ തന്റെ പുതിയ സുഹൃത്തിനെ കുറിച്ച് വാചാലയാകുന്നു. ഏഴ് അടി നാല് ഇഞ്ച് ഉയരമുള്ള ശ്രീധറാണ് കാവ്യയുടെ പുതിയ സുഹൃത്ത്. കഴിഞ്ഞ ദിവസമാണ് ശ്രീധറുമൊത്തുള്ള ചിത്രം താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്.
ദശാവതാരം സിനിമയിലെ കമലഹാസന്റെ ഏഴ് അടി ഉയരമുള്ള കഥാപാത്രത്തിന്റെ ഡ്യൂപ്പായി വേഷമിട്ടയാളാണ് ഹൈദരാബാദ് സ്വദേശിയായ ശ്രീധര്‍. ‘ആകാശവാണി’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സാങ്കേതികപ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ്.
കാവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ”ആകാശവാണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് പരിചയപ്പെട്ട ഏഴ് അടി നാല് ഇഞ്ച് ഉയരമുള്ള ശ്രീധര്‍ എന്ന ഈ ഹൈദരാബാദുകാരന്‍ ഇന്ത്യന്‍ സിനിമയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ പാന്തര്‍ ക്രെയിന്‍ ഓപ്പറേറ്റര്‍ ആണ്. ഒട്ടേറെ ജോലികള്‍ ഒറ്റക്ക് ചെയ്യുന്നു ഈ സാങ്കേതിക വിദഗ്ദന്‍. ആകാശം മുട്ടെ ഉയരം തോന്നിപ്പിക്കുമ്പോഴും വിനയം കൊണ്ട് തല കുനിക്കുന്ന വന്മരങ്ങളെ പോലെ, ആകാശവാണി എന്ന ചിത്രത്തിന്റെ സെറ്റിലാകെ സൗഹൃദത്തിന്റെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു ഈ സഹൃദയന്‍’.