നടി പരാതികൊടുത്തത് ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചതിന്, ലൈംഗിക കേസാക്കി ചിത്രീകരിച്ച് നടിയുടെ വായടപ്പിക്കാന്‍ പ്രതികളുടെ ഗൂഢനീക്കം, പ്രതിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ഏറ്റുപാടി

ജീന്‍ പോള്‍ ലാല്‍ ശ്രീനാഥ് ഭാസി കേസില്‍ ആദ്യം പുറത്ത് വന്നത് തെറ്റിദ്ധരിപ്പിച്ച വിവരങ്ങള്‍. ഹണി ബി 2വില്‍ അഭിനയിച്ച നടിയെ അശ്ലീലം പറഞ്ഞെന്ന രീതിയിലാണ് പ്രചരണം നടന്നത്്. ചാനലുകളും വെബ്സൈറ്റുകളും ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മുഴുവന്‍ അത്തരത്തിലുള്ളതായിരുന്നു. എന്നാല്‍ ലാല്‍ ജൂനിയറിനും ലാല്‍ മീഡിയക്കുമെതിരായ കേസ് നടിയെ അശ്ലീലം പറഞ്ഞ് അപമാനിച്ചതിനല്ല, മറിച്ച് സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പിനെ) ഉപയോഗിച്ചതിനാണെന്ന് തെളിയിക്കുന്ന പരാതിയുടെ പകര്‍പ്പാണ് പുറത്തായത്.

Loading...

മാതൃഭൂമി കപ്പാ ടിവിയിലെ ഹാന്‍ഡ്പിക്ക്ഡ് എന്ന പ്രോഗ്രാം അവതരിപ്പിക്കുന്ന മേഘ്നാ നായരാണ് ജൂണിയര്‍ ലാലിനെതിരെയും ലാല്‍ മീഡിയക്കെതിരെയും കേസ് കൊടുത്തിരിക്കുന്നത്. ഒരു കാര്യവുമില്ലാതെയാണ് നടന്‍ ശ്രീനാഥ് ഭാസി, സഹസംവിധായകര്‍ എന്നിവരുടെ പേരുകള്‍ കേസില്‍ വലിച്ചിഴക്കുന്നത്. മേഘ്നയെ ഈ സിനിമയിലേക്ക് കൊണ്ടു വന്നത് ശ്രീനാഥ് ഭാസിയാണ്. ഇക്കാര്യം എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതിനാലാണ് ഭാസിയുടെ പേരും വലിച്ചിഴക്കുന്നത്. ലാല്‍ ജൂനിയറിനെതിരെയും ശ്രീനാഥ് ഭാസിക്കെതിരെയും കേസുണ്ടെന്നാണ് രാവിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അശ്ലീല പരാമര്‍ശമെന്ന് പരാതിയിലെവിടെയും നടി മേഘ്‌ന നായര്‍ പറഞ്ഞിട്ടുമില്ല. അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന ഈ കേസിനെയും ലൈംഗിക പരാമര്‍ശമെന്ന രീതിയിലാക്കി മാറ്റി പരാതിക്കാരിയെ അപമാനിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലും നടന്നിട്ടുള്ളത്.

ലാല്‍ ജൂണിയറും ശ്രീനാഥ് ഭായിയും അശ്ലീല സംഭാഷണം നടത്തിയെന്ന തരത്തില്‍ മേഘ്ന പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഇന്ന് രാവിലെ ലാല്‍ ജൂണിയര്‍ തന്നെയാണ് കേസിനെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്. കേസ് തനിക്കെതിരെ തിരിയുമെന്ന് കണ്ടപ്പോള്‍ പൊതുജന മധ്യത്തില്‍ നടിയെ ഇകഴ്ത്തിക്കാട്ടുന്നതിനും സ്വന്തം പേര് സംരക്ഷിക്കുന്നതിനുമാണ് അശ്ലീല സംഭാഷണം എന്ന രീതിയില്‍ കേസിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചത്. അതില്‍ മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ജീന്‍ പോളിന് കഴിഞ്ഞു. പരാതിയുടെ യഥാര്‍തഥ വശങ്ങള്‍ മറച്ച് വെച്ച് അശ്ലീല പരാമര്‍ശമെന്ന രീതിയില്‍ വാര്‍ത്ത വന്നതിന്ന പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും പ്രതിയാകുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കൊച്ചി പോസ്റ്റ് പുറത്തുവിട്ട പരാതിയുടെ കോപ്പി താഴെ കൊടുക്കുന്നു. ഇതിലൊരിടത്തും നടി മേഘ്‌ന അശ്ലീല സംഭാഷണമെന്ന ആരോപണം ഉന്നയിച്ചിട്ടില്ല.

Meghna Nair by Raghul Sudheesh on Scribd