‘ആത്മാവില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു’: പുനീതിന്റെ അകാല വിയോഗത്തില്‍ അനുശോചനമര്‍പ്പിച്ച്‌ മേഘ്‌ന രാജ്

ബെംഗളൂരു: പുനീതിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ അന്തരിച്ച ചിരഞ്ജീവിയുടെ ജീവിതപങ്കാളിയായിരുന്ന അഭിനേത്രി മേഘ്ന രാജ് .ചിരഞ്ജീവിയുടെ മരണത്തെക്കുറിച്ച്‌ കൂടി ഓര്‍ത്തുകൊണ്ടാണ് മേഘ്നയുടെ അനുശോചന സന്ദേശം.

ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രവും അനുശോചന സന്ദേശത്തോടൊപ്പം മേഘ്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചു. ‘ആത്മാവില്‍ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്’- എന്ന കുറിപ്പോട് കൂടിയാണ് മേഘ്ന ഈ ചിത്രം പങ്കുവച്ചത്.

Loading...

നാല്‍പ്പത്തിയാറാം വയസ്സിലാണ് പുനീതിന്റെ മരണം. പുനീത് രാജ് കുമാറിനെ പോലെ അകാല മരണമായിരുന്നു ചിരഞ്ജീവി സര്‍ജയുടേതും. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവിയുടെ മരണം.