സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയ ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം നമ്മെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അതിലപ്പുറം മേഘ്‌ന ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ ആ നോവ് ഇരട്ടിക്കുകയായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം മേഘ്‌നയുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ ആരാധകര്‍ അടക്കം വലിയ സന്തോഷത്തിലായിരുന്നു മേഘ്‌ന ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. തിരിച്ച് സന്തോഷത്തിലേക്ക് വരുന്നു എന്നതിന്റെ സൂചനകളായിരുന്നു ആ ഫോട്ടോകള്‍. അവസാനമായി ചിരഞ്ജീവി സര്‍ജ കുഴഞ്ഞുവീണപ്പോള്‍ എന്താണ് പറഞ്ഞത് എന്നാണ് മേഘ്‌ന വ്യക്തമാക്കുന്നത്.
അന്ന് അത് ഒരു ഞായറാഴ്ച്ചയായിരുന്നു. സഹോദരന്‍ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് ചിരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛന്‍ വിളിച്ച് പറഞ്ഞത്.എന്നാല്‍ ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധരഹിതനായി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഹൃദയാഘാതാമാണെന്ന് ഞങ്ങളെ ഡോക്ടര്‍മാര്‍ അറിയിച്ചു. എല്ലാം പെട്ടെന്നായിരുന്നു. വീട്ടില്‍ വച്ച് ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചിരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകളെന്ന് നടി ഓര്‍ക്കുന്നു.