മേഘ്‌ന രാജ് വിവാഹിതയാകുന്നു

ഗോസിപ്പുകള്‍ ശരിവെച്ച് തെന്നിന്ത്യന്‍ താരം മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. ആട്ടഗര എന്ന സിനിമയില്‍ ഒരുമിച്ചെത്തിയ മേഘ്‌നയും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്. രണ്ടുവര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിനില്‍ക്കുന്നത്.

ഈ വര്‍ഷം ഡിസംബര്‍ 6 നാണ് വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഒക്ടോബര്‍ 22 ന് വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കന്നട നടന്‍ സുന്ദര്‍ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളായ മേഘന ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലെത്തുന്നത്.