ആര്യൻ്റെ അറസ്റ്റിന് പിന്നിൽ പേരിലെ ഖാൻ; പിന്തുണയുമായി മെഹ്ബൂബ മുഫ്തി

ശ്രീനഗർ: ഷാരൂഖാന്റെ മകൻ ആര്യനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പ്രമുഖരാണ് ആര്യന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇപ്പോൾ പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തിയും ആര്യനെ പിന്തുണച്ചുകൊണ്ടു രം​ഗത്ത് എത്തിയിരിക്കുകയാണ്. ആര്യൻ ഖാൻ അറസ്റ്റിലായതിന് കാരണം അദ്ദേഹത്തിന്റെ പേരിലുള്ള ഖാൻ എന്ന വാക്ക് കാരണമാണെന്നാണ് വനിത നേതാവ് ആരോപിക്കുന്നത്.

യു പിയിൽ കർഷക റാലിക്കിടെ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രിയുടെ മകനെ പിടികൂടുന്നതിന് പകരം 23കാരനായ ആര്യൻ ഖാനെ കേന്ദ്ര ഏജൻസികൾ പിടികൂടി, അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലെ ഖാൻ ആണ്, മെഹബൂബ ട്വീറ്റ് ചെയ്യുന്നു.ഒക്ടോബർ രണ്ടിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഢംബര കപ്പലിൽ നിന്നും എൻസിബി കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിൽ വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി യുവാവ് മൊഴി നൽകിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോടതിയിൽ പല പ്രാവശ്യം കുടുംബം ആര്യന് വേണ്ടി ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.

Loading...