നടന്‍ മേള രഘു അന്തരിച്ചു

കെ ജി ജോര്‍ജിന്റെ മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ മേള രഘു എന്ന ശശിധരൻ അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേള രഘു. കഴിഞ്ഞ മാസം വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മേള സിനിമയിലൂടെയാണ് കലാരംഗത്ത് സജീവമായത്. മമ്മൂട്ടിക്ക് ഒപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൊക്കമില്ലാത്ത രഘുവും ശ്രദ്ധ നേടിയിരുന്നു. അവസാനമായി അഭിനയിച്ച ചിത്രം മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് സിനിമ ദൃശ്യം 2 ആണ്. കമലഹാസന്റെ അപൂര്‍വ സഹോദരങ്ങളിലും അഭിനയിച്ചു. 35ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Loading...