ഓസ്ട്രേലിയയിലേ കാറപകടം രണ്ടാമത്തേ കുഞ്ഞും മരിച്ചു

മെല്ബൺ: ഓസ്ട്രേലിയ മെൽബണിലെ ട്രഗനൈനയിൽ മലയാളി കുടുംബത്തിനു രണ്ടാമത്തേ കുഞ്ഞും നഷ്ടപെട്ടു. മൂത്ത പെൺകുട്ടിക്ക് പിറകേ രണ്ടാമത്തെ കുട്ടി മനു ജോർജ് (ഇമ്മാനുവൽ) മരണത്തിനു കീഴടങ്ങി. ഡോക്ടർ മാർ പരമാവധി ശ്രമിച്ചെങ്കിലും മനുവിനെ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് പിതാവ് ജോർജ് പണിക്കരും, മാതാവ് മഞ്ജു ജോർജുo ആശുപത്രിയിൽ തന്നെ ചികിൽസയിലാണ്. ട്രൂഗനീനയിൽ ഒരു ബർത്ത് ഡേ ആഘോഷം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടം. ജോർജിന്റെ ഭാര്യ മഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്. എമ്മാനുവൻ മരിച്ചു എന്ന് ഇന്നലെ ചില വാട്സ്പ്പ് മസേജുകൾ പരന്നിരുന്നു. അപകടം നടന്ന അന്ന് മുതൽ കുട്ടി വെറ്റിലേറ്ററിൽ ആയിരുന്നു.തിങ്കളാഴ്ച്ച മെല്ബൺ സമയം വൈകിട്ട് 7നാണ്‌ മരണം ആശുപത്രി അധികൃതർ റിപോർട്ട് ച്യ്തത്.

മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.കാറിലുണ്ടായിരുന്ന പത്തു വയസുകരായി അവിടെ വച്ചു തന്നെ മരിച്ചു.മലയാളി കുടുംബത്തിന്റെ കാർ ശരിയായ ദിശയിൽ ആയിരുന്നു. എതിരേ വന്ന കാറായിരുന്നു ദുരന്തം ഉണ്ടാക്കിയത്.അതിവേഗ പാതയിൽ എതിരേ വന്ന ഭ്രാന്തൻ കാർ മലയാളി കുടുംബത്തിന്റെ ചിറകരിയുകയായിരുന്നു.

കൊല്ലം കല്ലുവാതുക്കൽ സ്വദേശി കളാണിവർ. മലയാളി കുടുംബം ഓടിച്ച കാർ ശരിയായ ദിശയിൽ ആയിരുന്നു. എന്നാൽ വളരെ അടുത്ത് നിന്നും അതിവേഗ റോഡിൽ എതിരേ വന്ന കാർ അപ്രതീക്ഷിതമായി ഓവർടേക്ക് ചെയ്യാൻ കയറി വരികയായിരുന്നു. മുഖാമുഖം കൂട്ടിയിടിച്ചപ്പോൾ മലയാളി കുടുംബത്തിന്റെ ചെറിയ കാർ പരിപൂർണ്ണമായി തകർന്നു. മൂത്ത കുട്ടി സംഭവ സ്ഥലത്ത് വയ്ച്ച് തന്നെ മരിച്ചിരുന്നു. 2ദിവസമായി പള്ളികളിലും പ്രാർഥനാ ഗ്രൂപ്പുകളിലും മലയാളികൾ ഇവർക്കായി പ്രാർഥനകൾ നടത്തിവരികയായിരുന്നു. ഓർത്തഡോക്സ് സഭാ അംഗമാണ്‌ കുടുംബം.

 പ്രവാസികളേ കരയിച്ച ദുരന്തം

മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചപോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ.

ഇവരുടെ വാഹനത്തേ എതിരേ തെറ്റായ ദിശയിൽ വന്ന വെള്ളക്കാരനായ ഒരാളുടെ ഫേഡ് ടെറിട്ടറി കാർ ഇടിക്കുകയായിരുന്നു. തെറ്റായ ദിശയിൽ വന്ന കാറിൽ ഉള്ളവർ രക്ഷപെട്ടു. ദുരന്തം പെയ്തിറങ്ങിയത് മലയാളി കുടുംബത്തിലും.  വിക്ടോറിയ പൊലീസിന്റെ മേജർ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Top