പോലീസ് പിടി വീഴുമെന്ന് ഭയം, നീല ഗ്രൂപ്പുകളെല്ലാം നന്നായി; ലക്ഷങ്ങള്‍ വിട്ട് പോയി

കുട്ടികളുടെയും മറ്റും അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്ന ടെലിഗ്രാം ഗ്രൂപ്പുകള്‍ക്ക് നിയന്ത്രണം. നീലക്കുറിഞ്ഞി എന്ന് പേരുള്ള രണ്ട് ലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പുകള്‍ പേര് മാറ്റി. ലൈംഗിക ദൃശ്യങ്ങള്‍ നീക്കം ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പന്ത്രണ്ട് പേരാണ് ഈയടുത്ത് പൊലീസ് പിടിയിലായത്.

മലയാളികള്‍ അഡ്മിന്മാരായ പ്രമുഖ വാട്‌സാപ്, ടെലിഗ്രാം പോണ്‍ ഗ്രൂപ്പുകളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ചു തുടങ്ങിയെന്നാണു റിപ്പോര്‍ട്ടുകള്‍. സൈബര്‍ ഡോം പോലെയുള്ള ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തില്‍നിന്നു രക്ഷപ്പെടാനായി തത്കാലം പേരുമാറ്റിയ ഗ്രൂപ്പുകളുമുണ്ട്. എന്നാല്‍ ഇതേ ഗ്രൂപ്പുകളില്‍ ഇതൊന്നുമറിയാതെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുമുണ്ട്. രണ്ടു ലക്ഷം അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പില്‍ ഇപ്പോള്‍ അംഗങ്ങള്‍ അരലക്ഷത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോണ്‍ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളായിരുന്നു നീലക്കുറിഞ്ഞിയും അലമ്പന്‍സും അധോലോകവും പോലുള്ളവ. ചൈല്‍ഡ് പോണ്‍ പ്രചരിക്കുന്നവരുടെ രഹസ്യഗ്രൂപ്പുകളിലേക്കും ആളെക്കൂട്ടുന്നതും ഇത്തരം ഓപ്പണ്‍ ഗ്രൂപ്പുകളിലൂടെയായിരുന്നു. കോഡ് വാക്കുകളുപയോഗിച്ചാണ് പലരും ഗ്രൂപ്പുകളിലേക്കു ആളെ ക്ഷണിച്ചിരുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ കേരളാ പൊലീസ് പിടികൂടിയത്.