കുരങ്ങുകളെ ഉപയോഗിച്ച് പിടിച്ചുപറി; ഡൽഹിയിൽ രണ്ടു പേർ അറസ്റ്റിൽ

കുരങ്ങുകളെ പിടിച്ചുപറി പരിശീലിപ്പിച്ചു ആളുകളെ കൊള്ളയടിക്കുന്ന രണ്ടംഗ സംഘം ഡൽഹിയിൽ പിടിയിൽ. ഇവരുടെ പക്കൽ നിന്ന് പിടിച്ചുപറിക്കു ഉപയോഗിച്ച രണ്ട് കുരങ്ങുകളെയും പോലീസ് പിടിച്ചെടുത്തു. ഇവയെ വന്യജീവി എസ്.ഒ.എസ് സെന്ററിന് കൈമാറിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം രണ്ടിനാണ് കുരങ്ങുകളെ ഉപയോഗിച്ച് പിടിച്ചുപറി നടത്തുന്ന സംഘത്തെ കുറിച്ച് പോലീസിന് പരാതി ലഭിച്ചത്. കുരങ്ങുകളെ ഉപയോഗിച്ച് പരാതിക്കാരനെ ആക്രമിച്ച ശേഷം 6000 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ദിവസങ്ങളോളം ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇവരെ പോലീസ് കയ്യോടെ പിടികൂടുന്നത്. കൂടുതൽ തെളിവിനായി ഇവരുടെ കവർച്ചയ്ക്ക് ഇരയായവരെ കണ്ടെത്താൻ ശ്രമിക്കുകയാണ് പോലീസ്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവർ ഒളിവിലാണെന്നും പോലീസ് പറയുന്നു.

Loading...