പുരുഷന്‍മാരില്‍ ക്യാന്‍സര്‍ കൂടുന്നതിന്റെ കാരണങ്ങള്‍ ഇവ

ക്യാന്‍സര്‍ എത്രത്തോളം മാരകമായ അസുഖമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു.

അസാധാരണമായ, കാര്യകാരണ സഹിതമല്ലാത്ത കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അര്‍ബുദം അഥവാ കാന്‍സര്‍. ഡി.എന്‍.എ-ആര്‍.എന്‍.എ വ്യവസ്ഥിതി എന്ന സങ്കീര്‍ണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നു കൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളര്‍ച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും നിയന്ത്രാതീതമായാല്‍ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അര്‍ബുദം.സാധാരണ ശരീരകോശങ്ങളില്‍ നിഷ്ക്രിയരായി കഴിയുന്ന അര്‍ബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അര്‍ബുദകോശമാകുന്നു.

Loading...

പൊതുവെ സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്‍മാരിലാണ് ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. എന്തുകൊണ്ടാണ് പുരുഷന്‍മാരില്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനറിപ്പോര്‍ട്ട്. ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗം നിര്‍ണയിക്കുന്ന വൈ ക്രോമസോമുകളിലെ ചില ജീനുകളിലെ പ്രവര്‍ത്തനം നഷ്ടമാകുന്നതാണ് ക്യാന്‍സര്‍ കൂടാന്‍ കാരണമാകുന്നതെന്ന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധതരം അര്‍ബുദങ്ങള്‍ പിടിപെട്ട 9000 വ്യക്തികളുടെ ജീനുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്തുനടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളിലെ ആറ് വൈ ക്രോമസോം ജീനുകളുടെ പ്രവര്‍ത്തനം നഷ്ടമായിരിക്കുന്നതായി കണ്ടെത്തി. സെല്‍ സൈക്കിള്‍ റെഗുലേഷനുമായി ബന്ധമുള്ള ആറ് വൈ ക്രോമസോമുകളിലാണ് പ്രശ്നം കണ്ടെത്തിയത്. ഇവയുടെ പരാജയം കോശങ്ങളില്‍ ട്യൂമര്‍ രൂപപ്പെടാന്‍ കാരണമാകുന്നു. ക്രമേണ ഇത് ക്യാന്‍സറായി മാറുന്നു.

അതേസമയം ക്യാന്‍സര്‍ പുരുഷന്‍മാരില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് മാത്രമല്ല, തിരിച്ചറിയാന്‍ വൈകുന്നത് കാരണം ചികിത്സഫലപ്രദമാകാതിരിക്കുകയും ചെയ്യുന്നുവെന്ന് പഠനസംഘം കണ്ടെത്തി. അതേസമയം പുരുഷന്‍മാരെ അപേക്ഷിച്ച്‌ സ്ത്രീകളില്‍ ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയപ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അര്‍ബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. പ്രത്യേകിച്ച്‌ ഇന്ന് പുരുഷന്മാരില്‍ ഇതു വ്യാപകമായി കണ്ടുവരുന്നുണ്ട്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അര്‍ബുദത്തിന് പ്രധാന കാരണം. തൊണ്ടയില്‍ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ നോക്കാം.

5-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക. ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നുക, ഒരാഴ്ചയില്‍ കൂടുതലുള്ള ചുമ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ പെട്ടെന്നുള്ള ശബ്ദമാറ്റവും ശ്രദ്ധിക്കേണ്ടതാണ്.

നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക, മരുന്നുകള്‍ കഴിച്ച ശേഷവും തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ കുറഞ്ഞില്ലെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കുക. തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പും പ്രത്യേകം ശ്രദ്ധിക്കണം.

തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്‌കിന്‍ ക്യാന്‍സര്‍. സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അര്‍ബുദത്തിന് കാരണമാകും. അതേസമയം, ത്വക്കിലെ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്. പലപ്പോഴും ചര്‍മാര്‍ബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത് ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, അല്ലെങ്കില്‍ വെയിലേറ്റ പോലെ കരുവാളിപ്പോ ആകാം.

ചര്‍മത്തിലെ ചെറിയ നിറമാറ്റം, നീണ്ട ശമന മുറിവുകള്‍, ചര്‍മ്മത്തില്‍ വ്രണം, രക്തസ്രാവം, ത്വക്കില്‍ രൂപമാറ്റം, സമചതുര ചര്‍മ്മമേഖലകള്‍ പരിശോധിക്കുമ്ബോള്‍ അവയുടെ ആകൃതി, വലിവ്, ഘടന എന്നിവയില്‍ വ്യത്യാസം, നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാണ് പ്രത്യേകം ശ്രദ്ധിക്കണം.

മേല്‍പ്പറഞ്ഞ എല്ലാ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഈ ക്യാന്‍സര്‍ രോഗങ്ങള്‍ പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ രക്തപരിശോധനകള്‍ നടത്താനും