ഉത്തേജക മരുന്ന് കഴിച്ചു, പുരുഷന്മാർക്ക് കിട്ടിയത് മു്ട്ടൻ പണി

അമിതമായ അളവിൽ ഉത്തേജക മരുന്ന് കഴിച്ച പുരുഷന്മാർക്ക് കിട്ടിയത് മുട്ടാൻ പണി. മരുന്ന് കഴി പുരുഷന്മാരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുക ആണ് ഉണ്ടായത്. ലൈംഗിക ഉത്തേജക മരുന്നായ ‘sildenafil’ കഴിച്ചത് ആണ് പുരുഷന്മാരുടെ വര്‍ണ്ണാന്ധതയ്ക്ക് കാരണമായത്. വയാഗ്രയില്‍ പ്രധാനമായി അടങ്ങി ഇരിക്കുന്നത് ആണ് ഇവ.

തുർക്കിയിൽ ആണ് സംഭവം. കഴിഞ്ഞ രണ്ട് വർഷം ആയി 38 നും 57നു ഇടയിൽ പ്രായം ഉള്ള നിരവധി പുരുഷന്മാർ ആണ് കണ്ണിന് അസുഖം ബാധിച്ച് തുർക്കിയിലെ ആശുപത്രിയിൽ എത്തിയത്. മരുന്ന് ഉപയോഗിച്ച ശേഷം 48 മണിക്കൂറിനുളളിലാണ്  ഇവരുടെ കാഴ്ചയെ ബാധിച്ചത് എന്നാണ് ‘Frontiers in Neurology’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

Loading...

മരുന്ന് ഉപയോഗം മൂലം പലര്‍ക്കും കാഴ്ച നീല നിറത്തിലായി. ചിലർക്ക് കാഴ്ച ചുവപ്പ് നിറത്തിൽ ആയി. 24 മണിക്കൂറ് വരെ ഈ ലക്ഷണം കാണാം. എന്നാല്‍ 21 ദിവസം കൊണ്ടാണ് കാഴ്ച പഴയ രീതിയിലായത്.

നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോൺ കോശങ്ങളെ മരുന്ന് ബാധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വർണാന്ധതയ്ക്കു കാരണമാകുമെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ന്യൂസ് വീക്ക് അടക്കമുളള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ അമിത അളവില്‍ വയാഗ്ര കഴിച്ച മുപ്പത്തൊന്നുകാരന് വര്‍ണാന്ധത ബാധിച്ചതായി റിപ്പോര്‍ട്ട്. വയാഗ്ര ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സാ സഹായം തേടിയത്. വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കുന്ന ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റാണ് ഇയാള്‍ ഉപയോഗിച്ചത്. നിശ്ചയിച്ച അളവില്‍ തന്നെ ഉപയോഗിക്കുമ്പോള്‍ തന്നെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകാന്‍ സാധ്യതയുള്ള മരുന്നാണ് യുവാവ് അമിത അളവില്‍ പ്രയോഗിച്ചത്.

അമ്പത് മില്ലിഗ്രാം കഴിക്കാന്‍ നിര്‍ദേശിച്ചിരുന്ന മരുന്ന് അതിലും കൂടതല്‍ അളവിലാണ് യുവാവ് ഉപയോഗിച്ചത്. ചുവപ്പ് കലര്‍ന്ന നിറത്തില്‍ വസ്തുക്കള്‍ കാണാന്‍ തുടങ്ങിയതോടെയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. യുവാവ് കഴിച്ചിരുന്ന മരുന്ന് താല്‍ക്കാലികമായ കാഴ്ചയെ ബാധിക്കുന്ന ഒന്നാണെന്ന് വിദഗ്ധര്‍ വിശദമാക്കി. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അവസ്ഥയില്‍ വ്യത്യാസം കാണാതായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇയാളുടെ റെറ്റിനയില്‍ ഗുരുതരമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വിശദമാക്കി.

നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളെയാണ് മരുന്ന് ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വര്‍ണാന്ധതയ്ക്ക് കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. സാധാരണയായി മൃഗങ്ങളില്‍ കാണപ്പെടുന്ന റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥയാണ് യുവാവിനുള്ളതെന്ന് വിദഗ്ധര്‍ വിശദമാക്കി. അമിതമായി കഴിച്ച വയാഗ്ര യുവാവിന്റെ കണ്ണിന്റെ ഘടനയെ തന്നെ ബാധിച്ചെന്നാണ് കണ്ടെത്തല്‍.

ഇത്തരം മരുന്നുകള്‍ ഓണ്‍ലൈന്‍ വിപണികളില്‍ സുലഭമാണെന്ന് ഗവേഷകന്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ കൃത്യമായ നിര്‍ദേശം ഇല്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.