മദ്യലഹരിയിൽ സുഹൃത്തുക്കളെ തലക്കടിച്ച് കൊലപ്പെടുത്തി യുവാവ് പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം: മാറനല്ലൂരിൽ സുഹൃത്തുക്കളായ രണ്ടുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാറനല്ലൂർ സ്വദേശികളായ ചപ്പാത്തി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്, പക്രു എന്ന് വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ പ്രകാശ് എന്ന അരുൺരാജ് മാറനല്ലൂർ പോലീസിൽ കീഴടങ്ങി.

സന്തോഷിന്റെ വീടിന്റെ സമീപത്താണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നുപേരും സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Loading...

പ്ലംബിങ് തൊഴിലാളിയാണ് അരുൺരാജ്. മറ്റു രണ്ടുപേരും ക്വാറി തൊഴിലാളികളാണ്. മാറനല്ലൂർ പോലീസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.