ഒരു ആപത്ത് വരുമ്പോള്‍ ആദ്യം ഓടി വരുന്നത് കൂലിപണിക്കാരനോ, ഡ്രൈവറോ ആയിരിക്കും- പുച്ഛിക്കുന്നവര്‍ക്കുള്ള കുറിപ്പ്

Loading...

ഒരു പെണ്‍കുട്ടിക്ക് കല്യാണ ആലോചന വന്നാല്‍ ആദ്യം പറയുന്നത് ഗവണ്‍മെന്റ് ജോലിക്കാരന്‍ വേണം എന്നാണ്. ഡ്രൈവര്‍, കൂലിപ്പണിക്കാരന്‍ തുടങ്ങിയ ജോലിക്കാര്‍ ആണെങ്കില്‍ കണ്ണും പൂട്ടി വേണ്ട എന്ന് പറയുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഇത്തരക്കാരുടെ പുച്ഛത്തോട് മറുപടി നല്‍കുകയാണ് പത്തനംതിട്ട സ്വദേശിയായ ജിതിന്‍ കൃഷ്ണ എന്ന യുവാവ്. ജിതിന്‍ കൃഷ്ണയുടെ വാക്കുകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

എംബിഎ പഠനം കഴിഞ്ഞ് ജീവിക്കാന്‍ വേണ്ടി ഓട്ടോ ഡ്രൈവറായി മാറിയ വ്യക്തിയാണ് ജിതിന്‍ കൃഷ്ണ. എന്നാല്‍ കുറെയേറെ ചോദ്യങ്ങളും പരിഹാസങ്ങളുമാണ് യുവാവിന് ലഭിക്കുന്നത്. ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് ജിതിന്റെ വാക്കുകള്‍.

Loading...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഞാന്‍ ഒരു എഴുത്തുകാരന്‍ ഒന്നുമല്ല……

പിന്നെ എന്തിനെ ഇവിടെ വന്നു എന്നായിരിക്കും ആലോചിക്കുന്നത്? ….. അതിന് ഒരു കാരണമേ ഉള്ളു… കുറച്ചെങ്കിലും മനുഷ്യരെ പരസ്പരം മനസിലാക്കുന്നവരെ, ബഹുമാനിക്കുന്നവരെ ഞാന്‍ ഇവിടെയാണ് കൂടുതല്‍ കണ്ടിരിക്കുന്നത്… സാഹചര്യം ആണ് മാനുഷരെ പലതും ആക്കി തീര്‍ക്കുന്നത്… അല്ലെങ്കില്‍ TIME ?

ഞാന്‍ ഒരു സാധാരണ കുടുംബത്തിലെ ഒരംഗമാണ്… കുട്ടികാലം മുതലേ കഷ്ടപ്പാടുകള്‍ അറിഞ്ഞു വളര്‍ന്ന കൊണ്ട്, ജീവിതത്തില്‍ രക്ഷപ്പെടണം എന്ന് അതിയായ ആഗ്രഹം ആയിരുന്നു… അച്ഛന്‍ ഡ്രൈവര്‍ ആണ്… അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തിലേ വണ്ടി ഓടിക്കാന്‍ അറിയാം.. .

ഡിഗ്രി പഠനം കഴിഞ്ഞ് അടുത്തത് എന്തെ എന്ന് ആലോചിച്ചു ഇരിക്കുമ്‌ബോള്‍ ആണ് ബാംഗ്ളൂരിലെ ഒരു കോളേജില്‍ നിന്നും അഡ്മിഷന്‍ വേണ്ടി ഉള്ള കാള്‍ വരുന്നത്… അവരുടെ സംസാരത്തില്‍ വളരെ അധികം ആത്മാര്‍ത്ഥ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു, എന്തായാലും ഇത്രേം ആയില്ലേ? ഒരു MBA കൂടെ എടുത്തേക്കാം എന്ന്…. അങ്ങനെ വളരെ കഷ്ടപ്പെട്ട് ഞാന്‍ ഒരു MBA GRADUATE ആയി…

പഠനം പൂര്‍ത്തി ആക്കുന്ന സമയത്താണ് ഞാന്‍ മനസിലാക്കിയത് കോളേജ് കാര്‍ക്ക് ഇത് വെറും ഒരു ബിസിനസ് മാത്രം ആണ് എന്ന്….. അവര്‍ പറഞ്ഞ പോലെ പ്ലേസ്മെന്റ് കാര്യങ്ങളും ഒന്നും കിട്ടിയതുമില്ല.. തൊഴില്‍ ഇല്ലാത്തവരുടെ കൂടെ ഞാനും ഒരു മാത്രകയായി… പഠനം പൂര്‍ത്തി ആക്കി നാട്ടില്‍ തിരിച്ചത്തിയ മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു? അതില്‍ ഏറ്റവും പ്രെധാനപ്പെട്ടത് ഒരു ജോലി ആയിരുന്നു…

ഒരുപാട് എടുത്തു ജോലി അനേഷിച്ചു നടന്നു… . എന്റെ ഭാഗ്യ കുറവോ, സമയ ദോഷമൊ എന്ന് അറിയില്ല ഇത് വരെ ഒന്നും ശേരി ആയില്ല… അങ്ങനെ ആണ് അച്ഛനെ സഹായിക്കാനായി ഇടക്ക് വണ്ടി കൊണ്ട് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ ഇടയായത്…. ഇപ്പോള്‍ വീട്ടലിലുള്ളവരെ കളും ഉത്തരവാദിത്തം ആണ് നാട്ടുകാര്‍ക്ക് ഉള്ളത്… (നീ എന്തോ പഠിക്കാന്‍ ഒക്കെ പോയതല്ലേ, വണ്ടി ഓടിക്കാനാണോ പഠിക്കാന്‍ പോയ് എന്നെ പല പല ചോദ്യങ്ങള്‍ ) എന്നെ പോലെ സാഹചര്യം കൊണ്ട് പഠിച്ച പണി അല്ലാത്ത പല പണിയും ചെയ്യുന്ന ഒരുപാട് പേരെ എനിക്കറിയാം…

അതുകൊണ്ട് പറയുകയാണ്.. ഞാനും, എന്നെ പോലുള്ളവരും ഒട്ടുപാട് പേര്‍ ഇ സമൂഹത്തില്‍ ഉണ്ട്.. ഞങ്ങളും ജീവിക്കുന്നത് കഷ്ടപെട്ടിട്ടെ തന്നെയാണ്…. ആരുടെയും കട്ടിട്ടും, മോഷ്ടിച്ചിട്ടും അല്ല…. ചെയ്യുന്ന ജോലി എന്താണെങ്കിലും ആത്മാര്‍ത്ഥയോടുകൂടി ചെയ്യുക… അത്ര മാത്രം… ഇന്ന് എനിക്ക് അഭിമാനത്തോടുകൂടി പറയാന്‍ പറ്റും ഞാന്‍ ഒരു ഡ്രൈവര്‍ ആണെന്നെ… അല്ലെങ്കില്‍ ഏതു ജോലിയും ചെയ്യാനുള്ള ഒരു മനസുണ്ടെന്ന്… #തര്‍ക്കിക്കുന്നവര്‍ ഒന്ന് ആലോചിക്കുക…

ഒരു ആപത് വരുമ്‌ബോള്‍ ആദ്യം ഓടി വരുന്നത് ഇ പറഞ്ഞ കൂലി പണിക്കാരനോ, ഒരു ഡ്രൈവര്‍ ഓ ആയിരിക്കും… അവനായിരിക്കും ചിലപ്പോള്‍ നിങ്ങളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നത്, അല്ലെങ്കില്‍ രക്തം തരുന്നത്….. അതുകൊണ്ട് ഒന്ന് മനസിലാക്കുക എല്ലാ ജോലിക്കും അതിന്റെതായ ബുദ്ദിമുട്ടിക്കുകള്‍ ഉണ്ട്… എല്ലാ ജോലിക്കാരെയും ബഹുമാനിക്കുക… ഒരു ചെറിയ ഓര്‍മ പെടുത്തല്‍ മാത്രം…ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരെ ദയവു ചെയ്ത് പുച്ഛിക്കരുത്…. അത് മാത്രം ഓര്‍മിപ്പിച്ചു കൊള്ളുന്നു…

( സ്വന്തം മോള്‍ക്ക് ഒരു വിവാഹ ആലോചന വരുമ്‌ബോള്‍ സര്‍ക്കാര്‍ ജോലിക്കാരുടെ കൂടെ മാത്രമേ കെട്ടിക്കത്തൊള്ളൂ എന്ന് പറയുന്നവര്‍ക്കും, ഡ്രൈവര്‍ മാരെയും, കൂലി പണിക്കരെയും കാണുമ്‌ബോള്‍ പുച്ഛിക്കുന്നവര്‍ക്കും വേണ്ടി സമര്‍പ്പക്കുന്നു.. )