30ന് താഴെയുള്ള യുവാക്കളുടെ സെക്സ് ലൈഫ് വളരെ മോശം; ഞെട്ടിപ്പിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

Loading...

30ന് താഴെയുള്ള യുവാക്കളുടെ സെക്സ് ലൈഫ് മോശമെന്ന് അമേരിക്കന്‍ സര്‍വേ.18നും 29നും ഇടയിലുള്ള യുവാക്കളുടെ സെക്സ് ലൈഫ് കഴിഞ്ഞ പതിറ്റാണ്ടിനിടെ മോശമായി വരികയാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.ഈ പ്രായപരിധിയില്‍ വരുന്ന യുവാക്കളില്‍ സെക്സില്‍ ഏര്‍പ്പെടാത്തവരുടെ എണ്ണം ക്രമാതീതമായി കൂടിയെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. 2008ല്‍ എട്ട് ശതമാനം യുവാക്കളായിരുന്നു സെക്സ് ലൈഫില്‍ നിന്ന് മാറിനിന്നിരുന്നതെങ്കില്‍ 2018ല്‍ അത് 23 ശതമാനമായി ഉയര്‍ന്നു.

‘ജനറല്‍ സോഷ്യല്‍ സര്‍വേ’ കണ്ടെത്തിയ വിവരങ്ങള്‍ ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ ആണ് പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഒരു തരംഗം ഇത്തരത്തിലാണെന്നും ഇത് അനാരോഗ്യകരമായ അവസ്ഥകളിലേക്ക് വഴിവയ്ക്കുമെന്നും മനശാസ്ത്രവിദഗ്ധരും സര്‍വേ വിവരങ്ങളെ വിലയിരുത്തിക്കൊണ്ട് അഭിപ്രായപ്പെട്ടു.

Loading...