തന്നെ മാനസിക രോഗിയാക്കാൻ ശ്രമം: കൊല്ലാനും മടിക്കില്ല; സിസ്റ്റർ ലിസിയുടെ വെളിപ്പെടുത്തൽ

കൊച്ചി: തനിക്കെതിരെ വധ ഭീഷണി നിലനിൽക്കുന്നുവെന്ന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ സാക്ഷിയായ കന്യാസ്ത്രീ. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സിസ്റ്റർ ലിസി വടക്കേൽ വെളിപ്പെടുത്തൽ നടത്തിയത്. അവർ എന്നെ കൊല്ലും.. മൊഴി മാറ്റിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും സിസ്റ്റർ ലിസി പറയുന്നു. താൻ തടവറയിലെന്ന പോലെയാണ കഴിയുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി കൊടുത്തിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.

തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. വൻ നീക്കങ്ങളാണ് സഭയുടെ പക്കൽ നിന്നും ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു. ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീകളെ സ്ഥലം മാറ്റാൻ ശ്രമം നടത്തിയത് നേരത്തെ വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് സിസ്റ്റൽ ലിസിയുടെ പുതിയ വെളിപ്പെടുത്തൽ.

Loading...