കാട്ടാക്കട: ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. അമ്മയെ ഭീഷണിപ്പെടുത്തി ബുദ്ധിമാന്ദ്യമുള്ള മകളെ പീഡിപ്പിച്ച പ്രതിയെ നെയ്യാര്‍ഡാം പോലീസ് പിടികൂടി. വളാവെട്ടി എസ്.സി ഭവനില്‍ സര്‍ക്കിള്‍ സുരേന്ദ്രന്‍ എന്നു വിളിക്കുന്ന സുരേന്ദ്രന്‍കാണി (43) യെയാണ് എസ്‌ഐ സി. സുഗതന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വീട്ടമ്മയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി കൂടിയപ്പോഴാണ് പ്രതി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. തുടര്‍ന്നാണ് മകള്‍ പീഡനത്തിന് ഇരയായ വിവരം പറയുന്നത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സുരേന്ദ്രന്‍കാണിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.