കോവിഡ് രൂക്ഷമാകുന്നതിനാല്‍ ആധുനിക ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മേയര്‍ ആര്യ; വിമാദമായതോടെ പോസ്റ്റ് മുക്കി

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശ്മശാനത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്മശാനം മേയറെത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളായിരുന്നു പോസ്റ്റില്‍. ‘ രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത് ‘ ഇത്തരത്തിലായിരുന്നു മേയറുടെ ഫേസ്ബുക്ക് പോസ്റ്റ് .

രാജ്യം കൊറോണ വ്യാപനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമ്പോഴാണ് മേയര്‍ ഇത്തരം പോസ്റ്റുമായി രംഗത്തെത്തിയത്. കൊറോണ വ്യാപനം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളല്ലേ ആരംഭിക്കേണ്ടതെന്നും, ഇത്തരമൊരു പോസ്റ്റിന്റെ അര്‍ത്ഥമെന്താണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതോടെ മേയര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Loading...