12- വയസില്‍ മൈക്കിള്‍ ജാക്‌സണ്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; പുറത്തുപറയാതിരിക്കാന്‍ ഒമ്പത് ലക്ഷം ഡോളര്‍ നല്‍കി

കാലിഫോര്‍ണിയ:  12- വയസില്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു യുവതി രംഗത്ത്. 1986ല്‍ ജാക്ണ്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് നാലു വര്‍ഷം 16-ാം വയസ് വരെ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും യുവതി ആരോപിക്കുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ തനിക്ക് ഒമ്പത് ലക്ഷം ഡോളര്‍ തന്നതായും യുവതി പറയുന്നു. ഇതിന്റെ തെളിവായി മൈക്കിള്‍ ജാക്‌സണ്‍ അയച്ച കത്തുകളും യുവതി പുറത്തുവിട്ടു. അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാന്‍ മൈക്കിള്‍ ജാക്‌സണ്‍ എസ്റ്റേറ്റ് ഇതുവരെ തയ്യാറായിട്ടില്ല.

മൈക്കിള്‍ ജാക്‌സണ്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നെന്ന് ജാക്‌സന്റെ മുന്‍ ഡോക്ടര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.

Loading...