മൈക്രോ സോഫ്‌റ്റ്‌ സിഇഒ സത്യ നഡില്ലയുടെ വാര്‍ഷിക ശമ്പളം 843 മില്യണ്‍

ന്യുയോര്‍ക്ക്‌: അമേരിക്കയിലെ വന്‍ കമ്പനികളിലെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍മാര്‍ക്ക്‌ ലഭിക്കുന്ന വാര്‍ഷിക പാക്കേജില്‍ ഏറ്റവും കൂടുതല്‍ മൈക്രോ സോഫ്‌റ്റ്‌ സിഇഒയും ഇന്ത്യന്‍ വംശജനുമായ സത്യ നാഡില്ലയ്ക്കാണെന്ന്‌ പഠന റിപ്പോര്‍ട്ട്‌.

വരുമാനം കൊണ്ട്‌ അമേരിക്കയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന 100 വന്‍ കിടകമ്പനികളുടെ സിഇഒമാരുടെ ശമ്പളവുമായി താരതമ്യപ്പെടുത്തിയ ശേഷമാണ്‌ സത്യ നാഡില്ലയുടെ ഒന്നാം സ്‌ഥാനം നിര്‍ണ്ണയിക്കപ്പെട്ടത്‌.

Loading...

സത്യ നാഡില്ല 84.3 മില്യണ്‍ ഡോളര്‍ വാര്‍ഷിക പാക്കേജായി വാങ്ങുമ്പോള്‍ രണ്ടാം സ്‌ഥാനം 67.3 മില്യണ്‍ ലഭിക്കുന്ന ഒറക്കിള്‍സ്‌ സിഇഒ ലാറി എല്ലിസനാണ്‌. ഇന്ത്യന്‍ വംശജനും, പെപ്‌സിക്കൊ സിഇഒയുമായ ഇന്ദ്രനൂയി 19.08 മില്യന്‍ ലഭിക്കുന്നുണ്ടെങ്കിലും 19–ാം സ്‌ഥാനത്താണ്‌.

അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയുടെ വാര്‍ഷിക ശമ്പളം അര മില്യനു താഴെ 400,000 ഡോളറാണ്‌.