മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആചരിച്ചു

ന്യൂജേഴ്‌സി: മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഓശാന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. റവ:ഫാ.ബോബി വര്‍ഗീസ് , പള്ളി വികാരി റവ:ഫാ. ബാബു. കെ .മാത്യു എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഓശാന തിരുന്നാളില്‍ പങ്കെടുത്ത വിശ്വാസികള്‍ യെരുശലേം ദേവാലയത്തിലേക്ക് യേശുദേവന്‍ കഴുതപ്പുറത്ത് കയറി എഴുന്നള്ളിയതിന്റെ ഓര്‍മ പുതുക്കി കുരുത്തോലകള്‍ കയ്യിലേന്തി ഭക്തിസാന്ദ്രമായ ഓശാന ഗാനങ്ങള്‍ ആലപിച്ചു ശ്രുശൂഷകളില്‍ പങ്കെടുത്തു.

Loading...

ഓശാന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക കുര്‍ബാന, ദേവാലയത്തിന് ചുറ്റുമുള്ള കുരുത്തോല പ്രദക്ഷിണം എന്നിവയുമുണ്ടായിരുന്നു. ജിനേഷ് തമ്പി അറിയിച്ചതാണിത്.