പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു, പൈലറ്റ് മരിച്ചു

പരിശീലന പറക്കലിനിടെ പഞ്ചാബില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിച്ചു. പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ വ്യാമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരനായിലാണ് വിമാനം തകര്‍ന്ന് വീണത്.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 വിമാന അപകടമാണിത്.

മാര്‍ച്ചില്‍ നടന്ന അപകടത്തില്‍ ഗ്രൂപ് ക്യാപ്റ്റനായിരുന്ന എ ഗുപ്ത കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലും എയര്‍ഫോഴ്‌സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് മുന്‍പ് ജനുവരിയില്‍ രാജസ്ഥാനിലെ സുറത്ത്ഗഡില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.

Loading...