പരിശീലന പറക്കലിനിടെ മിഗ് വിമാനം കടലില്‍ തകര്‍ന്ന് വീണു, ഒരു പൈലറ്റ് രക്ഷപ്പെട്ടു

ഡല്‍ഹി: പരിശീലന പറക്കലിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. രണ്ട് പൈലറ്റുമാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാള്‍്കക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നതെന്നാണ് കിട്ടുന്ന വിവരം.

അറബിക്കടലില്‍ ഐ എന്‍ എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പരീക്ഷണ പറക്കലിനിടെ ഗോവയില്‍ മറ്റൊരു മിഗ് വിമാനം തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...