ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; പാലക്കാട് ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട്: ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ളാ3യ സംഘർഷത്തിൽ പാലക്കാട് ഒരാൾ കൊല്ലപ്പെട്ടു. പാലക്കാട് മുണ്ടൂരിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശിയായ വാസിം ആണ് കൊല്ലപ്പെട്ടത്. മുണ്ടൂരിലെ ഒരു ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്. ഒരേ കുടുംബത്തിൽപ്പെട്ടവ‌ർ‍ തമ്മിലാണ് സംഘ‌ർഷണുണ്ടായത്.

പരിക്കേറ്റ വാസിം എന്ന് പേരുള്ള മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയും വാജിദ് എന്ന മറ്റൊരു തൊഴിലാളിയും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് പ്രാഥമിക അനുമാനം. വാജിദാണ് വാസിമിനെ വെട്ടിയത്. ഇതിന് ശേഷം സ്വയം കഴുത്ത് മുറിക്കാൻ ശ്രമിച്ച വാജിദിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ വാസിം തൃശ്ശൂർ മെഡിക്കൽ കോളേജിലാണ്. ഇയാളുടെ പരിക്കും ഗുരുതരമാണ്.

Loading...