അറുതിയില്ലാത്ത ദുരിതപലായനം;ട്രോളി ബാഗ് വരെ കുഞ്ഞിന് വാഹനമാക്കേണ്ടി വരുന്ന ദുരിതക്കാഴ്ച

ദില്ലി:അറുതിയാവാതെ അതിഥി തൊഴിലാളി പലായനം. ദുരിതം പിടിച്ച പലായന കാഴ്ചകൾ അവസാനിക്കുന്നില്ല. വണ്ടിക്കൂലി പോലുമില്ലാത്ത മനുഷ്യൻ തടിയും കമ്പും കൊണ്ട് ഉന്തു വണ്ടിയുണ്ടാക്കി. ട്രോളി ബാഗ് ഉറങ്ങുന്ന കുഞ്ഞിന് യാത്രാ വാഹനമാക്കിയ അമ്മ വർത്തമാനകാല ഇന്ത്യയുടെ നേർക്കാഴ്ചയാണ്. പക്ഷെ ഇതൊന്നും കണ്ട ഭാവമില്ല കേന്ദ്ര സർക്കാരിന്.ആത്മ നിർഭര ഭാരതത്തിന്റെ അപദാനങ്ങൾ വാഴ്ത്തുന്നതിന്റെ തിരക്കിലാണ് ഒരു ഭരണകൂടം.

ഇതൊന്നും അറിയാതെ യഥാർത്ഥ ഇന്ത്യ തെരുവിൽ തെക്ക് വടക്ക് നെട്ടോടം ഓടുകയാണ്. തീവണ്ടികളുടെ ചൂളം വിളി കേട്ട് സുഖിച്ചിരുന്ന് പോകാൻ പണമില്ലാത്തവർ അതിന്റെ ചൂളം വിളിയേക്കാൾ ഉറക്കെ കിതച്ചുകൊണ്ട് നിരത്തിലൂടെയും തീവണ്ടിപാളങ്ങളിലൂടെയും നടക്കുന്നത് ഇപ്പോഴും തുടരുന്നു. എണ്ണിയാൽ തീരാത്ത ദുരിതകാഴ്ചകളിൽ ക്യാമറ കണ്ണുകളിൽ കുടുങ്ങിയ ചിലത് മാത്രം നാടറിയുന്നു. ദീർഘമായ യാത്രയെ തുടർന്ന് ക്ഷീണിച്ച് ഉറങ്ങിയ കുട്ടിയെ ട്രോളി ബാഗിൽ കിടത്തി വലിച്ചു കൊണ്ട് പോകുന്ന അമ്മയുടെ ദൃശ്യം ആഗ്രയിൽ നിന്നാണ്.

Loading...

പഞ്ചാബിൽ നിന്ന് ഉത്തർപ്രദേശിലെ ജാൻസിലേക്കുള്ള യാത്രയിലാണ് ഇവർ.ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ചക്രവും തടിക്കഷ്ണവും ഉപയോ​ഗിച്ച സ്വയം നിർമ്മിച്ച ഉന്തുവണ്ടിയിലിരുത്തി 700 കിലോമീറ്റർ യാത്ര ചെയ്യാനായിരുന്നു അതിഥി തൊഴിലാളിയായ രാമുവിന്റെ തീരുമാനംഹൈദരാബാദ് മുതൽ മധ്യപ്രദേശ് വരെ.സൗജന്യ തീവണ്ടി യാത്രകൾ പ്രയോഗത്തിൽ ഇല്ലെന്നതിന് ഈ കാഴ്ച തന്നെ ധാരാളം.

ഇങ്ങനെ ഒരു വിഭാഗം ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ആദ്യമേ ഓർത്തിരുന്നെങ്കിൽ എത്ര ജീവനുകൾ ചക്രങ്ങളിൽ അരഞ്ഞുതീരാത രക്ഷിക്കാമായിരുന്നു. പ്രഖ്യാപന മേളയുടെ രണ്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഇങ്ങനെ മരിച്ചവരുടെ
കുടുംബത്തിന് വേണ്ടി എന്തെങ്കിലും നൽകുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞതായി അറിവില്ല. ആത്മ നിർഭര ഭാരതത്തെക്കുറിച്ചല്ല ആത്മ വഞ്ചനെയെക്കുറിച്ച് പറയാനാണ് ഈ സർക്കാരിന് അതിനേക്കാൾ അർഹത