ഞങ്ങൾ തമ്മിൽ 25 വയസ്സിന്റെ വ്യത്യാസം ഉണ്ട്, ഭാര്യ തന്നെ അച്ഛാ എന്ന് വിളിക്കാറുണ്ട്

ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയ വിവാഹമായിരുന്നു നടനും മോഡലുമായ മിലിന്ദ് സോമന്റെയും അങ്കിതയുടെയും. 52 കാരനായ മിലിന്ദ് 27 കാരിയായ അങ്കിതയെ കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. മോഡലിംഗില്‍ സജീവമായ മിലിന്ദിന് ശക്തമായ പിന്തുണ നല്‍കുന്ന ആരാധകരും കുറവല്ല.

ഇപ്പോഴിതാ, ഒരു ചോദ്യത്തിന് മറുപടിയുമായി മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ വീഡിയോ കണ്ടത് രണ്ടു കോടിയിലധികം പേരാണ്. അങ്കിത് എപ്പോഴെങ്കിലും ‘അച്ഛാ’ എന്ന് വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘യെസ്’ എന്നായിരുന്നു മിലിന്ദിന്റെ മറുപടി.മറുപടി കേട്ട് അങ്കിതയും പൊട്ടിച്ചിരിക്കുന്നുണ്ട്. ഒന്നരമാസം കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്നത് രണ്ടു കോടിയിലധികം പേരാണ്.

Loading...