പാകിസ്താനില്‍ പാൽ വില ലിറ്ററിന് 140 രൂപ.. പെട്രോളിനേക്കാൾ വില

ഇസ്ലാമബാദ്: പാകിസ്താനിൽ പാൽ വില ലിറ്ററിന് 140 രൂപ. മുഹറം നാളിൽ പാൽ വില റെക്കോഡിലെത്തി. ലിറ്ററിന് 140 രൂപവരെയായിരുന്നു ചൊവ്വാഴ്ച വില.

പെട്രോളിനും ഡീസലിനും രാജ്യത്ത് യഥാക്രമം 113 രൂപയും 91 രൂപയുമാണ് ഒരു ലിറ്ററിന്റെ വില.കറാച്ചി നഗരത്തിൽ 120 മുതൽ 140 രൂപ വരെ വിലയ്ക്കാണ് പാൽ വിൽപനയെന്ന് കടക്കാരനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

Loading...

ഒരിക്കലും പാലിന് ഇത്രയും വില ഉയർന്നിട്ടില്ലെന്നാണ് കടക്കാരും പറയുന്നത്. പാകിസ്താന്റെ സാമ്പത്തിക രംഗത്തിന്റെ തകർച്ചയും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.