കുഞ്ഞുങ്ങളേ കൊല്ലാനോ മില്മാ പാല്‍- വീട്ടമ്മ, തിളപ്പിച്ചപ്പോള്‍ കിട്ടിയത് പൊടി

 

ഈ വാര്‍ത്ത കേരളം കണി കണ്ട് ഉണരുന്ന മില്മാ പാലിന്റെ വിശ്വാസ്യതക്ക് നേരേ തന്നെ. ഒരു കവര്‍ പാല്‍ തന്റെ കുഞ്ഞിനു കൊടുക്കാന്‍ അമ്മ തിളപ്പിച്ചപ്പോള്‍ അത്ഭുതം എന്നു പറയട്ടേ അത് പൊടിയായി മാറി. പാല്‍ പിരിഞ്ഞു പോകുന്നത് നമ്മള്‍ കേട്ടിട്ടും കണ്ടിട്ടും ഒക്കെ ഉണ്ട്. എന്നാല്‍ മില്മയുടെ പാല്‍ തിളപ്പിച്ചപ്പോള്‍ പൊടിയായി മാറിയ സംഭവം ആണിത്. ഇത് കേള്‍ക്കുന്ന കര്‍മ്മയുടെ പ്രിയ പ്രേക്ഷകര്‍ വിഷയം നിസാരമല്ലേ..ഒരു കവര്‍ പാല്‍ കേടായതല്ലേ എന്ന് വിചാരിക്കരുത്. ഇത് ഒരു കവര്‍ പാലിന്റെ വിഷയം അല്ല. കേരളത്തില്‍ ദശ ലക്ഷകണക്കിനു ജനങ്ങള്‍ വാങ്ങി പശുവില്‍ പാല്‍ എന്ന് വിചാരിച്ചും വിശ്വസിച്ചും കുടിക്കുന്ന പാലിന്റെ ഗുണവും മേന്മയും തന്നെയാണ് ചോദ്യം ചെയ്യുന്നത്. അതും തിളപ്പിക്കാതെ ജ്യൂസ് കടകളില്‍ ജ്യൂസിനൊപ്പം ഷേക്കായി നേരിട്ട് നമ്മള്‍ കുടിക്കുന്ന പാലിലെ ചതിയാണ് ഞങ്ങ പുറത്തുവിടുന്നത്.

Loading...

ചേറുതല ഹരിപ്പാട് ഉള്ള ശ്രീനന്ദനം ശൈലജ എന്ന വീട്ടമ്മ തന്റെ കുഞ്ഞിനു കൊടുക്കാന്‍ ചേര്ത്തല കുട്ടത്തോട് ഉള്ള മില്മ കടയില്‍ നിന്നും പാല്‍ വാങ്ങി. പാല്‍ വാങ്ങിയ സമയം വൈകിട്ട് 5 മണിക്ക്. പാല്‍ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 7 മണിക്ക് അത് കുഞ്ഞിനു കൊടുക്കാന്‍ തിളപ്പിച്ചു അപ്പോള്‍ പാല്‍ വലിയ ബോളുകളായി പൊടിയുന്നു, റബര്‍ പോലെ ആകുന്നു, റബ്ബര്‍ പോലെ ആയ പാല്‍ കട്ടകള്‍ എടുത്ത് നോക്കിയപ്പോള്‍ അത് നന്നായി പൊടിഞ്ഞു വരുന്നു. പരസ്യ വാചകം കഴിക്കുന്ന മലയാളികള്‍ക്ക് അത് ദൈവ വാക്യം ആകട്ടേ. കര്‍മ്മ പറയുന്നു ജനം പരസ്യത്തില്‍ വീഴരുത്. സര്‍ക്കാരിന്റെ അടക്കം എല്ലാ പരസ്യങ്ങളും വളരെ ശ്രദ്ധിച്ച് വേണം വിശ്വസിക്കാന്‍. മില്മ എന്ന സര്‍ക്കാരിന്റെ കീഴില്‍ ഉള്ള സ്ഥാപനം വെറും ഒരു കറക്ക് കമ്പിനി ആകരുത്. ശുദ്ധമായ പാല്‍ വില്ക്കാല്‍ പറ്റില്ല എങ്കില്‍ സര്‍ക്കാര്‍ ഈ പണി മറ്റാരേ ഏലും ഏല്പിക്കണം. കുടിവെള്ളത്തിലും പാലിലും മായം കലര്‍ത്തിയാല്‍ കിട്ടുന്ന ശിക്ഷ എന്തെന്ന് അറിയാമോ. ഈ അമ്മ പറയുന്നു മില്മ ഈ പാലു തന്ന് എന്റെ കുഞ്ഞിനെ കൊല്ലാനാണോ..വിഷമാണോ..പാല്‍ വാങ്ങിയ ആ വീട്ടമ്മ കര്‍മ്മയുമായി സംസാരിക്കുന്നു

ഒരു കവര്‍ പാലിന്റെ വിഷയം അല്ല ഇത്. പാല്‍ തിളപ്പിച്ചാല്‍ പൊടിയാകുന്നത് എങ്ങിനെ എന്ന് അന്വേഷിക്കണം. പാല്‍ കേടായാല്‍ പിരിഞ്ഞ് പോകും. എന്നാല്‍ പൊടിയായത് എങ്ങിനെ.മലയാളികളേ പാലു കുടിപ്പിക്കുന്ന ഒരു ഭീമന്‍ കമ്പിനിയുടെ വിശ്വാസ്യത തന്നെയാണ് ചോദ്യം ചെയ്യുന്നത്. കര്‍ഷകര്‍ കൊണ്ടുവരുന്ന പാല്‍ കേടാകാതെ ജനങ്ങളില്‍ എത്തിക്കുന്ന മില്മ നീതിക്ക് നിരക്കാത്തത് ചെയ്യുന്നത് അന്വേഷിക്കണം. മാത്രമല്ല ഒരു കര്‍ഷകന്‍ കൊണ്ടുവരുന്ന പാല്‍ എത്ര വിശുദ്ധിയുള്ളതാണ്. ആ വിശുദ്ധിയും, പ്രകൃതി ദത്തമായ പ്രത്യേകതയും എന്തിനാണ് കെമിക്കല്‍ ഇട്ട് നശിപ്പിക്കുന്നത്.