ഞാനുമൊരു നായികയാകും…ഒറ്റ ഡാൻസിലൂടെ ലക്ഷങ്ങൾ ഹിറ്റുവാരികൂട്ടിയ മിനി റിച്ചാർഡ്

ഒറ്റ പാട്ട് ഒറ്റ ആൽ ബം..മലയാളികൾ ഏന്നെ ഏറ്റെടുത്തുവെന്ന് മിൻ റിച്ചാർഡ്. അഭിനയത്തിൽ അത്ര നല്ല അറിവൊന്നും ഇല്ലേലും സന്തോഷ് പണ്ഡിറ്റ് പഠിച്ചിട്ടാണോ അഭിനയം തുടങ്ങിയേ..ഇപ്പോൾ മമ്മുട്ടിക്കൊപ്പം വരെ അഭിനയിക്കുന്നില്ലേ..ആദ്യമൊക്കെ പരിഹസിക്കും ചിരിക്കും…പിന്നെ എലാരും നെഞ്ചേറ്റും….ട്രോളര്‍മാരുടെ ആക്രമണത്തിനിരയായ മിനി റിച്ചാര്‍ഡ്‌സിന്റെ  മനസിലിരിപ്പുകൾക്ക് അതിരുകളില്ല…

സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ്. ട്രോളര്‍മാര്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടതോടെ യുട്യുബില്‍ ആല്‍ബം ഹിറ്റാകുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനു ആളുകളാണ് ആല്‍ബം കണ്ടത്. കോട്ടയം കുറുപ്പുന്തറ സ്വദേശിനിയായ മിനി ഇപ്പോള്‍ അമേരിക്കയിലാണ് താമസം. സിനിമയില്‍ കൂടുതല്‍ സജീവമാകാനൊരുങ്ങുന്ന മിനിയുടെ ചെറിയ ആഗ്രഹങ്ങളിലൊന്ന് പൃഥ്വിരാജിന്റെ നായികയാകുകയാണ്.

Loading...

പൃഥ്വിരാജിന്റെ നായികയായി ഒരു സിനിമയില്‍ അഭിനയിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് നടി പറയുന്നു. തന്റെ ഫിഗറും അഭിനയമികവും പൃഥ്വിക്കൊപ്പം നായികവേഷത്തിലെത്തുന്നതിന് തടസമാകില്ലെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറയുന്നു. പൃഥ്വിരാജിനൊപ്പം ഐറ്റം ഡാന്‍സ് കളിക്കണമെന്ന് കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് അന്ന് വലിയ വാര്‍ത്തയുമായിരുന്നു. സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍മീഡിയയിലൂടെയാണ് മിനി വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്. ഒന്നരലക്ഷത്തോളം പേര്‍ മിനിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നുണ്ട്. ചൂടന്‍ ഫോട്ടോകള്‍ പങ്കുവച്ചാണ് അവര്‍ സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നത്. മിനിയുടെ ബിക്കിനി ചിത്രങ്ങള്‍ ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.