മിനി വന്ദേ ഭാരത് എക്‌സ്പ്രസുകളെത്തുന്നു ; മാർച്ച്-ഏപ്രിലിൽ പരീക്ഷണയോട്ടം നടത്തും

ന്യൂഡൽഹി: ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ മിനി പതിപ്പ് ഉടൻ പരീക്ഷണയോട്ടം നടത്തും. മിനി വന്ദേ ഭാരത് എക്‌സ്പ്രസ് 2023 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പരീക്ഷണാടിസ്ഥാനത്തിലാകും ഇവ അവതരിപ്പിക്കുക. പരീക്ഷണയോട്ടം വിജയിക്കുകയാണെങ്കിൽ മിനി വന്ദേ ഭാരത് എക്‌സ്പ്രസ് രാജ്യമെമ്പാടും അവതരിപ്പിക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

എട്ട് കോച്ചുകളാകും മിനി വന്ദേ ഭാരതിൽ ഉണ്ടാകുക. നാല് മുതൽ അഞ്ച് മണിക്കൂർ സമയപരിധിക്കുള്ളിൽ ഉള്ള ഹ്രസ്വദൂര സർവീസുകളാണ് മിനി വന്ദേ ഭാരത് ലക്ഷ്യമിടുന്നത്. അമൃത്സർ-ജമ്മു, കാൻപൂർ-ഝാൻസി, ജലന്ദർ-ലുധിയാന, കോയമ്പത്തൂർ-മഥുര, നാഗ്പൂർ-പൂനെ എന്നീ റൂട്ടുകളിൽ മിനി വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തും.

Loading...

മിനി വന്ദേ ഭാരത് എക്‌സ്പ്രസുകൾക്ക് പിന്നാലെ വന്ദേ ഭാരത് സ്ലീപ്പർ പതിപ്പ് ഇന്ത്യൻ റെയിൽവേ ഉടൻ പുറത്തിറക്കുമെന്നാണ് നിഗമനം. അലുമിനിയ നിർമ്മിതമാകും സ്ലിപ്പർ പതിപ്പെന്നാണ് വിവരം. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയാകും സ്ലീപ്പർ ട്രെയിനുകൾക്ക്. രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് പകരമാകും സ്ലീപ്പർ പതിപ്പ് എത്തിക്കുക.