മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ വിവരം മന്ത്രി തന്നെയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗമുള്ളതായി കണ്ടത്തിയത്. അദ്ദേഹ൦ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോൾ. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികള്‍ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

എ കെ ശശീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Loading...

കോവിഡ് പോസിറ്റീവ്

ഇന്ന് (23.01.2022) വൈകുന്നേരം നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. വരും ദിവസങ്ങളിലുള്ള പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണം.