നാളികേര മന്ത്രിയുടെ വാര്‍ത്താ സമ്മേളനം തെങ്ങിന്റെ മുകളില്‍ കയറി, വൈറലായി വീഡിയോ

ശ്രീലങ്കന്‍ നാളികേര വകുപ്പ് മന്ത്രിയുടെ വാര്‍ത്താ സമ്മേളനാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വ്യത്യസ്തതയാര്‍ന്ന വാര്‍ത്താ സമ്മേളനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെര്‍ണാഡോ ആണ് വ്യത്യസ്തമായ വാര്‍ത്താ സമ്മേളനം നടത്തി ശ്രദ്ധേയനായത്.പ്രാദേശിക വ്യവസായങ്ങളും ആഭ്യന്തര ഉപഭോഗവും കണക്കിലെടുക്കുമ്പോൾ രാജ്യത്ത്​ 70 കോടി നാളികേരത്തിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് തെങ്ങിൻമുകളിലിരുന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തെ ഓരോ ചെറിയ സ്​ഥലങ്ങളിലും തെങ്ങ്​ വെച്ചുപിടിക്കുമെന്നും വിദേശനാണ്യം നേടിത്തരുന്ന രീതിയില്‍ നാളികേര വ്യവസായം ഉയര്‍ത്തികൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നാളികേരത്തിന്‍െറ വില കുറക്കുന്നത്​ സംബന്ധിച്ച്‌​ സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്ന​ുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...